ഇനിയും വില കുറക്കാൻ പറയരുതെന്നാണ് പുത്തൻ 5G ഫോണിൻറെ ലോഞ്ചിന് ശേഷമുള്ള റിയൽമിയുടെ വാദം. 5G സെഗ്മെൻറിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള പുതിയ ഫോൺ കൂടിയാണിത്.  Realme 9 5G ഇന്ത്യയിൽ അവതരിപ്പിച്ചതോടെ. ഏറ്റവും മികച്ച  5G ഒാപ്ഷനിലെ ഫോണും ഇത് തന്നെയായിരിക്കും എന്ന് കമ്പനി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മെറ്റിയർ ബ്ലാക്ക്, വൈറ്റ് കളറുകളിലായാണ്  ഫോൺ എത്തുന്നത്.  4 ജിബി റാമിൽ 64 ജിബി ഇന്റേണൽ മെമ്മറി ഓപ്ഷനും, 6 ജിബി റാം 128 ജിബി ഇന്റേണൽ മെമ്മറി വേരിയൻറുമുണ്ട്. ഫോണുകളുടെ ഇന്റേണൽ മെമ്മറി 1 ടിബി (1024 ജിബി) വരെ വർദ്ധിപ്പിക്കാം എന്നതാണ് പ്രത്യേകത.


6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയാണ് മറ്റൊരു ഫീച്ചറുകളിലൊന്ന്. പ്രൈമറി ക്യാമറ 48 മെഗാപിക്സലും ഒപ്പം 2 ക്യാമറകൾ 2-2 മെഗാപിക്സലും വീതമാണ്. 16 മെഗാപിക്സലാണ് ഫ്രണ്ട് ക്യാമറ. ഫോണിന്റെ മികച്ച പ്രകടനത്തിന് മീഡിയടെക് ഡൈമൻഷൻ 810 പ്രൊസസറും നൽകിയിട്ടുണ്ട്.


ഫോണിന് പവർ നൽകാൻ 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയിൽ. ഡ്യുവൽ സിം ഫോണാണിത്.  ഫ്ലിപ്കാർട്ടിൽ നിന്നോ അല്ലെങ്കിൽ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ഈ ഫോണുകൾ വാങ്ങാം. 


4 ജിബി റാം വേരിയന്റിന് 14,999 രൂപയും 6 ജിബി റാം വേരിയന്റിന്റെ വില 17499 രൂപയുമാണ്. ഫോണുകൾ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങുമ്പോൾ 1500 രൂപയാണ് കിഴിവ് ലഭിക്കുന്നത്. ഇതിനുപുറമെ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 520 രൂപ വരെ ഇഎംഐയിലും ഫോൺ വാങ്ങാം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA