റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ  റിയൽ മി 9i 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ആഗസ്റ്റ് 18 നാണ് റിയൽ മി 9i 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.  റിയൽ മി 9i  ഫോണുകളുടെ 5ജി വേർഷനാണ് പുതുതായി അവതരിപ്പിക്കുന്ന ഫോൺ. റിയൽ മി 9i  ഫോണുകൾ ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾക്ക് വളരെ മികച്ച അഭിപ്രായമായിരുന്നു ഇന്ത്യയിൽ ലഭിച്ചത്. ആഗസ്റ്റ് 18 ന് രാവിലെ 11.30 നാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.  റിയൽ മിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റെർ, യൂട്യൂബ് ചാനലുകളിലൂടെ ഫോണിന്റെ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഫോണിന്റെ പ്രൊസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ്. ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന മിക്ക എൻട്രി ലെവൽ 5ജി ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്  മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ്. വളരെ വ്യത്യസ്‍തമായ സ്റ്റൈലൻ ഡിസൈനിലാണ് ഫോൺ എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ ബാറ്ററിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫോണിന്റ 4ജി വേർഷനിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി  എൽസിഡി ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ  90Hz റിഫ്രഷ് റേറ്റാണ് ഒരുക്കിയിരിക്കുന്നത്. പിഡിഎഎഫ് സൗകര്യത്തോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.


ALSO READ: OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി, സ്റ്റൈലൻ ലുക്കും മികച്ച സവിശേഷതകളും; അറിയേണ്ടതെല്ലാം


അതേസമയം വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.  വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് വൺ പ്ലസ് 10 ടി. പ്രതീക്ഷിച്ചത് പോലെ തന്നെ 49,999 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത. ആകെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ്,  12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത് മൂൺസ്റ്റോൺ ബ്ലാക്കും ജേഡ് ഗ്രീനും. ഓക്സിജൻ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 


ഫോണിന്റെ  8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ  വിലയാണ് 49,999 രൂപ. 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില  54,999 രൂപയും 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില  55,999 രൂപയുമാണ്. ഫോണിന് മികച്ച ഓഫറുകളാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ ഓഫറുകളോട് കൂടി 44,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫോൺ പ്രീബുക്ക് ചെയ്യുന്നവർ ആമസോൺ 1000 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. OnePlus.in, ആമസോൺ, വൺ പ്ലസ് സ്റ്റോർ ആപ്പ്, വൺ പ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഫോൺ ലഭ്യമാകുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ