റിയൽമി C31 ഇന്ത്യയിലേക്ക്; ലോഞ്ച് മാർച്ച് അവസാനം
റിയൽമി സി31ന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,500 രൂപയോളമാണ് വില വരുന്നത്.
റിയൽമിയുടെ വിലക്കുറവുള്ള സ്മാർട്ട്ഫോണുകളായ സി ശ്രേണിയിലെ പുതിയ ബജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യയിലേക്കും. മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. റിയൽമി സി31ന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,500 രൂപയോളമാണ് വില വരുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള മോഡലിന് 9,600 രൂപയോളമാണ് വില. ഡാർക്ക് ഗ്രീൻ, ലൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ റിയൽമി സി 31 ലഭ്യമാണ്. 6.5 ഇഞ്ച് എച്ച് ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 12 എൻഎം യൂണിസെക്ക് ടി612 പ്രോസസറാണ് 4ജിബി റാമുമായി പ്രവർത്തിക്കുന്നത്.
എഫ് 2.2 അപ്പേർച്ചർ ലെൻസുള്ള 13-മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് 2.4 അപ്പേർച്ചർ ലെൻസുള്ള മാക്രോ ക്യാമറ, എഫ് 2.8 അപ്പേർച്ചർ ലെൻസ് മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. അഞ്ച് മെഗാപിക്സൽ ക്യാമറയും റിയൽമിയുടെ പുതിയ ഫോണിലുണ്ട്.
മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി5, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...