Beijing : റിയൽ മിയുടെ പ്രീമിയം ഫോണായ റിയൽ മി ജിടി നിയോയുടെ പിൻഗാമിയായി  റിയൽ മി ജിടി നിയോ 2 ഫോണുകൾ (Realme GT Neo 2 ) എത്തുന്നു.ഗെയിമിങ്ങിന് പ്രധാന്യം കൊടുത്ത് കൊണ്ടാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ മികച്ച കളർ ഓപ്ഷനുകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ ഇപ്പോൾ ചൈനയിൽ (China) മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ ബേസ് മോഡലായ 8GB റാം 128GB സ്റ്റോറേജ് മോഡലിന്റെ വില 2,499 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 28,500 ഇന്ത്യൻ രൂപ. അതെ സമയം ഫോണിന്റെ  8GB റാം 256 GB സ്റ്റോറേജ് വാരിയന്റിന്റെ വില 2,699 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 30,800 ഇന്ത്യൻ രൂപ. 


ALSO READ: e-tron GT, RS e-tron GT: കരുത്തേറിയ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഔഡി


ഫോണിന്റെ ഏറ്റവും കൂടിയ മോഡലിന് 12 GB റാമും 256 GB സ്റ്റോറേജുമാണ് ഉള്ളത്. ഇതിന്റെ വില 2,999 ചൈനീസ് യുവാൻ ആണ്. അതായത് ഏകദേശം 34,200 ഇന്ത്യൻ രൂപ. സെപ്തംബര് 27 മുതലാണ് ഫോൺ ചൈനീസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ആഗോളത്തലത്തിൽ ഫോൺ ഉടൻ തന്നെ ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: WhatsApp Disappearing Photos : വാട്ട്സ്ആപ്പിൽ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെ?


ഡിസ്പ്ലേയാണ്  റിയൽ മി ജിടി നിയോ 2 ഫോണുകളുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. 6.62 ഇഞ്ച് സാംസങ് ഇ 4 ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഡിസ്പ്ലേ പാനലിന്റെ മറ്റൊരു പ്രത്യേകത HDR10+ സപ്പോർട്ടും 1,300 നിറ്റ്സിന്റെ ബ്രൈറ്റ്നെസ്സുമാണ്.


ALSO READ: Realme Narzo 50 : റിയൽ മി നർസോ 50 സീരീസ് ഉടൻ ഇന്ത്യയിലെത്തുന്നു; കാത്തിരിക്കുന്നത് ഒരു മികച്ച ഗെയിമിംഗ് ഫോൺ


ഫോണിന്റെ നിർമ്മാതാക്കൾ ഗെയിമിങ്ങിൽ ഊന്നൽ കൊടുത്ത് ഫോൺ നിർമ്മിച്ചിരിക്കുന്നതിനാൽ വളരെ മികച്ച പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രൊസസ്സറുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും.


ട്രിപ്പിൾ കാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 118 ഡിഗ്രി FoV യോട് കൂടിയ 8 മെഗാപിക്സൽ  അൾട്രാ-വൈഡ് ലെൻസ്, , 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാൻ ഫോണിൽ ഒരുക്കിയിട്ടുള്ളത്. ഫോണിന്റെ ബാറ്ററി 5000 mAh ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക