സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി ജിടി നിയോ 3ടി  ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും ഇപ്പോൾ ഫോണിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് റിയൽ മി. ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമിയുടെ സിഇഒ മാധവ് ഷെത്ത് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ റിയൽമി യുടെ പുതിയ ഫോണായ റിയൽ മി 9ഐ യുടെ ലോഞ്ച് ഇവെന്റിലാണ്  റിയൽമി ജിടി നിയോ 3ടി  ഫോണുകളുടെ ടീസർ പുറത്തുവിട്ടത്. എന്നാൽ ഫോണിന്റെ കുറച്ച് സവിശേഷതകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് തന്നെ ചൈനയിൽ അവതരിപ്പിച്ച റിയൽ മി ക്യു5 ഫോണുകളുടെ റീബ്രാൻഡഡ്‌ വേർഷനാണ് റിയൽമി ജിടി നിയോ 3ടി  ഫോണുകളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 റിയൽമി ജിടി നിയോ 3ടി  ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉണ്ടായിരിക്കും. കൂടാതെ ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ടായിരിക്കും. ഫോണിന് 8 ജിബി റാം 256 ജിബി സ്റ്റോറേജ്‌ വേർഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC ആണ്.  80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി  ലെൻസ് എന്നിവയാണ് ഫോണിനുള്ളത്.


ALSO READ: Realme 9i 5G : സ്റ്റൈലൻ ലുക്കുമായി റിയൽമിയുടെ പുത്തൻ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും


 റിയൽമിയുടെ റിയൽ മി 9i 5ജി ഫോണുകൾ ആഗസ്റ്റ് 18 ന് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് മുമ്പ് തന്നെ റിയൽ മി 9i  ഫോണുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ അപ്‌ഡേറ്റട് വേർഷനാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന മിക്ക എൻട്രി ലെവൽ 5ജി ഫോണുകളിലും ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ് റിയൽ മി 9i  ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്.  ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ ബാറ്ററിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ്.ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി  എൽസിഡി ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ  90Hz റിഫ്രഷ് റേറ്റാണ് ഒരുക്കിയിരിക്കുന്നത്. പിഡിഎഎഫ് സൗകര്യത്തോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ