Realme Narzo 50 series : റിയൽമി നാർസോ 50 സീരീസെത്തി; ഒപ്പം റിയൽ മി ബാൻഡും, സ്മാർട്ട് ടിവി നിയോയും
പുതിയ റിയൽ മി നർസോ 50 സീരീസിൽ ആകെ 3 ഫോണുകളാണ് ഉള്ളത്. നാർസോ 50, നാർസോ 50 എ, നാർസോ 50 ഐ എന്നീ ഫോണുകളാണ് കമ്പനി പുതിയ സീരിസിൽ പുറത്തിറക്കിയിരുന്നു.
Bengaluru : Realme Narzo 50 series ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്ത് മികച്ച അഭിപ്രായങ്ങൾ നേടിയ റിയൽ മി നർസോ 30 യുടെ പിൻഗാമികളായ ആണ് റിയൽ മി നർസോ 50 സീരീസ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് നടത്തിയ ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
റിയൽമി നാർസോ 50 സീരീസ് ഫോണുകൾക്കൊപ്പം തന്നെ റിയൽമി അടുത്തിടെ ആഗോള വിപണിയിലെത്തിച്ച റിയൽ മി ബാൻഡ് 2, റിയൽ മിയുടെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട് ടിവി റിയൽ മി സ്മാർട്ട് ടിവി നിയോ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ റിയൽ മി നർസോ 50 സീരീസിൽ ആകെ 3 ഫോണുകളാണ് ഉള്ളത്. നാർസോ 50, നാർസോ 50 എ, നാർസോ 50 ഐ എന്നീ ഫോണുകളാണ് കമ്പനി പുതിയ സീരിസിൽ പുറത്തിറക്കിയിരുന്നു. വളരെ മികച്ച ഗെയിമിംഗ് പ്രോസ്സസ്സറും, ബാറ്ററിയും, ആർട്ടിഫിഷ്യൽ ഇന്റെലിജൻസോട് കൂടിയ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ALSO READ: Realme GT Neo 2 : മികച്ച ഫീച്ചേഴ്സും അടിപൊളി ലുക്കുമായി റിയൽ മിയുടെ ജിടി നിയോ 2 ഫോണെത്തി
മീഡിയടെക് ഹീലിയോ ജി 85 ചിപ്പ്, സൂപ്പർ പവർ സേവിംഗ് മോഡ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയോട് കൂടിയാണ് ഫോൺ എത്തുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.
ALSO READ: Jio vs Airtel vs Vi : 100 രൂപയ്ക്കുള്ളിൽ നിൽക്കുന്ന മികച്ച പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ ഏതൊക്കെ?
റിയൽ മി നാർസോ 50 ഐ ഫോണുകളുടെ വില 7,499 രൂപയാണ്. 5000 mAh ബാറ്ററി, 16.5 സെന്റിമീറ്റർ ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ മറ്റ് ആകർഷണങ്ങൾ. റിയൽ മി നാർസോ 50 എ ഫോണുകളുടെ വില 11,499 രൂപയാണ്. 6000 mAh ബാറ്ററി, 50MP എഐ ട്രിപ്പിൾ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...