റെഡ്മി എ2 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ബജറ്റ് ശ്രേണിയിൽ ലോഞ്ച് ചെയ്യുന്ന ഈ ഫോണിന് 5000mAh ബാറ്ററിയും HD + LCD സ്‌ക്രീനും ഉണ്ടായിരിക്കും. MediaTek Helio G36 പ്രൊസസറാണ് ഫോണിൽ ലഭിക്കുന്നത്.ഏറ്റവും പുതിയ സ്റ്റോക്ക് ആൻഡ്രോയിഡ് 13 ഒഎസിലാണ് റെഡ്മി എ2 സീരീസ് പ്രവർത്തിക്കുന്നത്. വളരെ സ്മൂത്തായ ക്ലീൻ സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഇതിലൂടെ യൂസേഴ്സിന് ലഭിക്കും. 7 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഡിവൈസുകളിലുണ്ട്. ഇത് ഉയർന്ന പ്രോസസിങ് വേഗവും മൾട്ടിടാസ്കിങ് ശേഷിയും നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റ  നോട്ടത്തിൽ


റെഡ്മി എ2-ൽ 6.52 ഇഞ്ച് എച്ച്ഡി+ സ്‌ക്രീൻ, 8 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ, 10 ഡബ്ല്യു ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നു. 3 ജിബി വരെ റാമും 32 ജിബി സ്റ്റോറേജും സഹിതം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 36 പ്രോസസറാണ് ഈ ഉപകരണം നൽകുന്നത്. റെഡ്മി എ2 അന്താരാഷ്ട്രതലത്തിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: ഇളം നീല, ഇളം പച്ച, കറുപ്പ്.
Redmi A2+ ൽ 5000 mAh ബാറ്ററിയും 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.റെഡ്മി എ2 സീരീസിന് കീഴിലാണ് ഈ ഫോൺ അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക വെബ്‌സൈറ്റും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഇളം നീല, ഇളം പച്ച, കറുപ്പ് നിറങ്ങളിൽ ഫോൺ ആളുകൾക്ക് വാങ്ങിക്കാനാകും.


വില


എൻട്രി ലെവൽ സ്മാർട്ട് ഫോൺ ശ്രേണിയിൽപ്പെട്ടതായതിനാൽ തന്നെ  5999 രൂപ മുതലയാരിക്കും എ-2 സീരിസ് ഫോണുകളുടെ വില എന്നാണ് നിലവിലുള്ള വിവരം. നിലവിലെ വിവരങ്ങൾ പ്രകാരം മെയ് 23 മുതൽ റെഡ്മി എ2 സ്മാർട്ട്ഫോണും റെഡ്മി എ2+ സ്മാർട്ട്ഫോണും വിപണിയിൽ ലഭ്യമാകും. ആമസോൺ, എംഐ വെബ്സൈറ്റ്, എംഐ ഹോംസ്, മറ്റ് പാർട്ണർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ ഡിവൈസുകൾ സ്വന്തമാക്കാവുന്നതാണ്.#DeshKaSmartphone എന്ന ടാഗ് ലൈനിലാണ് ഷവോമി എ-2 അവതരിപ്പിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.