റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 11 എസ്ഇ ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും ആഗസ്റ്റ് 26 നാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 64 മെഗാപിക്സൽ  ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ജി95 ചിപ്‌സെറ്റ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആഗസ്റ്റ് 31 നാണ് ഫോണുകൾ വിപണിയിൽ എത്തുന്നത്. റെഡ്മി 11 സീരിസിൽ എത്തുന്ന ആറാമത്തെ ഫോണാണ് റെഡ്മി നോട്ട് 11 എസ്ഇ.  ഇതിന് മുമ്പ് റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ+ 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 എസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഇതിന് മുമ്പ് പുറത്തിറക്കിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്, ബ്ലൂ ലൈറ്റ് സെർട്ടിഫിക്കേഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി95 ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. MIUI 12.5 യൂസർ ഇന്റർഫേസാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ബജറ്റ് റേഞ്ചിൽ തന്നെ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Realme 9i 5G : കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുമായി റിയൽ മി 9ഐ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം


ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കുന്നത്.  64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. 33  വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റിൽ ഫോൺ 54 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


അതേസമയം  റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ  റിയൽ മി 9i 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്.  മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി ചിപ്‌സെറ്റ്, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ലേസർ ലൈറ്റ് ഡിസൈൻ, 90Hz അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽ മി 9i 5ജി ഫോണുകൾ 14,999 രൂപ വിലയിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ സ്റ്റൈലിഷ് പ്രീമിയം ലുക്കാണ് ഫോണിന് നല്കിയിരിക്കുന്നത്.  ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  മെറ്റാലിക് ഗോൾഡ്, റോക്കിംഗ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.   ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി സ്റ്റോറുകൾ വഴി ഈ ഫോൺ ലഭ്യമാകും.


6.6 ഇഞ്ച്  ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ എൽസിഡി  ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി പ്രൊസസ്സറാണ്  ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 128 ജിബി വരെ സ്റ്റോറേജ് ഫോണിന് നൽകിയിട്ടുണ്ട്.മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.  ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറിൽ  റിയൽമി യൂസർ ഇന്റർഫേസ് 3.0 ആണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  18 വാട്ട്സ്  ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.