Redmi Note 12 5G : മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 12 5ജി ഫോണുകൾ എത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം
നോട്ട് 12 പ്രോ, നോട്ട് 12 പ്രോ+, നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നീ ഫോണുകൾക്ക് ഒപ്പമാണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
റെഡ്‌മിയുടെ ഏറ്റവും പുതിയ ഫോണുകളാണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ അവതരിപ്പിച്ചു. നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 12 പ്രോ, നോട്ട് 12 പ്രോ+, നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നീ ഫോണുകൾക്ക് ഒപ്പമാണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ സീരീസിലെ എൻട്രി ലെവൽ ഫോണായി ആണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫോണുകളുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ പ്രൊസസ്സറാണ്. സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസ്സറാണ് ഫോണുകൾക്ക് ഉള്ളത്. വളരെ കുറച്ച് ഫോണുകൾക്ക് മാത്രമാണ് ഇപ്പോൾ സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസ്സർ ഉള്ളത്. മികച്ച റീഫ്രഷ് റേറ്റും, ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിന്റെ മറ്റ് ആകർഷണങ്ങൾ. ഫോണിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
ALSO READ: Samsung Galaxy A04e : സംസങ്ങിന്റെ പുതിയ എൻട്രി ലെവൽ ഫോൺ ഗാലക്‌സി എ04 ഇ എത്തി; അറിയേണ്ടതെല്ലാം
6.67 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പഞ്ച് ഹോൾ ഡിസൈൻ അമോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമുണ്ട്. ഫോണിന്റെ ടച്ച് സംബ്ലിങ് റേറ്റ്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് യൂണിറ്റുമാണ് ഫോണിനുള്ളത്.
അതേസമയം സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണായ സാംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. മിനിമൽ ഡിസൈനും ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ ബാറ്ററിയാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, കോപ്പർ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല.
എന്നാൽ 12000 ത്തിൽ താഴെ വിലയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്. ഫോണിന് 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ മെയിൻ ലെൻസ്, f/2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...