Xiaomi 12i HyperCharge : റെഡ്മി നോട്ട് 12 പ്രൊ പ്ലസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും?
ഇന്ത്യയിൽ ഫോണുകൾ ഷയോമി 12 ഐ ഹൈപ്പർചാർജ് എന്ന പേരിലാണ് എത്തുന്നത്.
റെഡ്‌മിയുടെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി നോട്ട് 12 5ജി പ്രൊ പ്ലസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഫോണുകൾ ഷയോമി 12 ഐ ഹൈപ്പർചാർജ് എന്ന പേരിലാണ് എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് റെഡ്മി നോട്ട് 12 സീരീസ് ഷയോമി ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+, റെഡ്മി നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. ഇപ്പോൾ ടിപ്പ്സ്റ്റാറായ കാക്പർ സ്കൈപെക്ക് ആണ് ഫോണുകൾ ഷയോമി 12 ഐ ഹൈപ്പർചാർജ് എന്ന പേരിൽ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 12 പ്രൊ പ്ലസ് ഫോണുകളുടെ റീബ്രാന്റഡ് വേർഷനായി ആയിരിക്കും ഫോണുകൾ എത്തിക്കുക. ഷയോമി 12 ഐ ഹൈപ്പർചാർജ് ഫോണുകൾക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റോട് കൂടിയ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റായിരിക്കും ഫോണിന്റെ പ്രോസസ്സർ.
ഫോണിൽ 12 ജിബി റാമും 256 ജിബി ഇന്റെർണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. ഫോണിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലുകളായിരിക്കും. ഫോണിന്റെ ബാറ്ററി 5,000 എംഎഎച് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ മിയുടെ ഏറ്റവും പുതിയ റിയൽമി 10 സീരീസ് ഉടൻ അവതരിപ്പിക്കുമെന്ന് റിയൽമി അറിയിച്ചു. കൂടാതെ ഫോണിന്റെ ടീസർ വീഡിയോയും റിയൽ മി പുറത്തുവിട്ടിട്ടുണ്ട്. ആഗോളവിപണിയിൽ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിയൽ മി അറിയിച്ചിരിക്കുന്നത്. ഫോണുകൾ ഈ വര്ഷം നവംബറിൽ തന്നെ ആഗോളവിപണിയിൽ എത്തിക്കുമെന്നാണ് ടീസറിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
ആഗോളവിപണിയിൽ ഫോണുകൾ എത്തിച്ചതിന് ശേഷം മാത്രമേ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളിൽ 4ജി കണക്റ്റിവിറ്റി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് വാനില റിയൽ മി 10 4ജി ഫോണുകൾ 15000 ത്തിന് അടുത്തുള്ള വിലയിലായിരിക്കും ഇന്ത്യയിൽ എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...