Redmi Note 12 Pro Speed Edition : റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷൻ പുറത്തിറക്കി ; അറിയേണ്ടതെല്ലാം
Redmi Note 12 Pro Speed Edition : റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷൻ ഫോണുകൾ 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയോട് കൂടിയാണ് എത്തുന്നത്. 5000mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
റെഡ്മി നോട്ട് 12 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രൊ പ്ലസ് ഫോണുകൾക്കൊപ്പം റെഡ്മി നോട്ട് 12 പ്രൊ ഫോണുകൾ ജനുവരി 5 ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടയിൽ ഈ സീരീസിലെ പുതിയ ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ നിർമ്മാതാക്കളായ റെഡ്മി. റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷനാണ് റെഡ്മി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 12 സീരീസിലെ അഞ്ചാമത്തെ ഫോണാണ് റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷൻ.
റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷൻ ഫോണുകൾ 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയോട് കൂടിയാണ് എത്തുന്നത്. 5000mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. വളരെ വ്യത്യസ്തമായ ക്യാമറ മൊഡ്യുളാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഈ ഫോണിൽ സ്നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റാണ് ഉള്ളത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 hz റിഫ്രഷ് റേറ്റോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്.
അതേസമയം സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകൾ ഡിസംബെരിൽ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു. സംസങ് ഗാലക്‌സി എ04 ഇ, ഗാലക്‌സി എ04 ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, തെരഞ്ഞെടുക്കപ്പെട്ട ഓൺലൈൻ സ്റ്റോറുകൾ വഴിയും മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് രണ്ട് ഫോണുകളുടെയും പ്രധാന ആകർഷണങ്ങൾ.
സംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 3 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,299 രൂപയും 3 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയും, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇളം നീല, കോപ്പർ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
സംസങ് ഗാലക്‌സി എ04 ഫോണുകൾ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ഇപ്പോൾ 999 രൂപയ്ക്ക് തുടങ്ങുന്ന ഇഎംഐയും ഫോണിന് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...