മുംബൈ: മൊബൈല്‍ ഡാറ്റായില്‍ അവിശ്വസനീയമായ ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോ ഇപ്പോഴിതാ 4ജി ഫീച്ചര്‍ ഫോണും പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗജന്യമായാണ് ഫോണ്‍ ഇറക്കിയെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. മൂന്നു വര്‍ഷത്തിനകം ഉപഭോക്താക്കള്‍ക്ക് ഇത് തിരിച്ചു നല്‍കും.ഫോണിന്‍റെ ദുരുപയോഗം തടയാനാണ്  ഈ നീക്കം.   മുംബൈയില്‍ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വാർഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയത്. 


ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്.എം.എസും സൗജന്യമാണ്. മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപക്കും ഒരാഴ്ചത്തേക്ക് 54 രൂപക്കുമുള്ള പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്


 


ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും അടുത്ത 12 മാസത്തിനുള്ളില്‍ ഫോണ്‍ മാറാനിരിക്കെ ജിയോയുടെ 4ജി ഫോണ്‍ സൗജന്യമായി വിപണിയില്‍ എത്തുമ്പോള്‍ കൂടുതല്‍പേര്‍ ജിയോ 4ജി ഫോണിലേക്ക് നീങ്ങുമെന്നാണ് ജിയോയുടെ വിലയിരുത്തല്‍.


4ജി ഫോണിന്‍റെ ചില ഫീച്ചറുകള്‍:


* 512 എം.ബി. റാം.
* 4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 
* 2 എം.പി. റിയര്‍ ക്യാമറ


4 ജി മൊബൈലുള്ള ഉപയോക്‌താക്കള്‍ക്ക്‌ മാത്രമാണ്‌ നിലവില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നത്‌. ജിയോ വോയ്‌സ് കോളുകളും 4ജി നിലവാരത്തിലുള്ളതിനാലാണിത്‌.