ന്യൂഡൽഹി:  Reliance Jio കുറഞ്ഞ പണത്തിന് കൂടുതൽ ഇന്റർനെറ്റ് നൽകുന്നതിലൂടെ പ്രസിദ്ധമാണ്.  മറ്റ് ടെലികോം കമ്പനികളും ഉപയോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിരവധി പ്രലോഭന പദ്ധതികളുമായി വരുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോയുടെ (Jio) കയ്യിൽ ഇത്തരം രണ്ട് വാർഷിക പദ്ധതികളുണ്ട് അവ ഉപയോക്താക്കൾക്ക് വളരെ താൽപര്യമുള്ളതാണ്.  അതിൽ ഒരു പ്ലാൻ 2397 രൂപയുടേയും മറ്റേത് 2399 രൂപയുടേതുമാണ്. ഇതിൽ രണ്ടു രൂപ കൂടുതലുള്ള പ്ലാനിൽ അതായത് 2399 രൂപയുടെ പ്ലാനിൽ ഇരട്ടി ഡാറ്റ ലഭിക്കും. ഈ രണ്ട് പ്ലാനുകളെക്കുറിച്ച് നമുക്ക് നോക്കാം.


Also Read: Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!! അടിപൊളി പ്ലാനുമായി Jio


ജിയോയുടെ 2397 രൂപയുടെ പ്ലാൻ (Jio's Rs 2397 plan)


365 ദിവസത്തേക്ക് 365 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ജിയോ ആപ്പുകളും നൽകുന്ന ഒരു വാർഷിക പ്ലാനാണിത്. പ്ലാനിൽ പ്രതിദിന ഡാറ്റാ പരിധി ഇല്ല, അതിനാൽ ഉപയോക്താക്കൾക്ക് പരിധിയില്ലാതെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.


ജിയോയുടെ (Jio) അടുത്ത പ്ലാൻ വെറും 2 രൂപ കൂടുതലുള്ള ഒന്നാണ്. അതായത് 2399 രൂപയുടെ ഈ പ്ലാൻ ഡാറ്റയുടെ കാര്യത്തിൽ വളരെ മികച്ചതാണ്.  


Also Read: Jio, Airtel, Vi, BSNL Best Recharge Plans: ആകര്‍ഷകമായ വാര്‍ഷിക പ്ലാനുകളുമായി ടെലികോം കമ്പനികള്‍, ഇനി മാസം തോറും റീ ചാര്‍ജ് ചെയ്യേണ്ട ടെന്‍ഷന്‍ ഇല്ല...


ജിയോയുടെ 2399 രൂപയുടെ പ്ലാൻ (Jio's Rs 2399 plan)


ഈ പ്ലാൻ പരിധിയില്ലാത്ത on-net കോളുകളും പ്രതിദിനം 100 എസ്എംഎസും, 2 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. അതായത് പ്ലാനിൽ മൊത്തം 730 ജിബി ഡാറ്റ ലഭ്യമാണ്.


ഈ പ്ലാൻ ഇപ്പോൾ ഏത് നെറ്റ്‌വർക്കിലേക്കും domestic കോളുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും (complimentary subscription) നൽകുന്നു.


Also Read: Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!! അടിപൊളി പ്ലാനുമായി Jio


ഇനി നിങ്ങൾക്ക് പ്രതിദിന ഡാറ്റ പ്ലാൻ ആവശ്യമില്ലെങ്കിൽ 2397 രൂപയുടെ പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ചതാണ്. എന്നാൽ നിങ്ങൾക്ക് കൂടുതൽ ഡാറ്റ വേണമെങ്കിൽ, നിങ്ങൾക്ക് ദിനവും 2 ജിബി ഡാറ്റ ആവശ്യമുണ്ടെകിൽ 2399 രൂപയുടെ പ്ലാനാണ് നല്ലത്. ഇതിൽ കൂടുതൽ ഡാറ്റ ലഭ്യമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.