Jio Plan Price Hike: കുറച്ച് വർഷങ്ങൾക്ക്  മുന്‍പാണ് ഇന്നത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ടെലികോം ഈ രംഗത്തേയ്ക്ക്  ചുവടുവയ്ക്കുന്നത്.  റിലയന്‍സ് ജിയോ എന്ന പേരില്‍ ടെലികോം സേവനങ്ങള്‍ അവതരിപ്പിച്ച കമ്പനി വിപണി പിടിച്ചടക്കാന്‍ പല തന്ത്രങ്ങളും പയറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലയൻസ് ജിയോ അതിന്‍റെ ഉപയോക്താക്കൾക്ക് രസകരവും ആകര്‍ഷകവുമായ നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ തങ്ങളുടെ പ്ലാനിലൂടെ ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്നു. 


റിലയൻസ് ജിയോ (Jio) തുടക്കത്തില്‍ സൗജന്യ സേവനം നൽകി വളരെയധികം ആളുകളെ തങ്ങളുടെ ഉപഭോക്താക്കളാക്കി. തുടക്കത്തില്‍ നിശ്ചിത കാലയളവിലേയ്ക്കായിരുന്നു ഇത്. പിന്നീട് സൗജന്യ  സേവനങ്ങള്‍ നല്‍കുന്ന കാലയളവ്‌ കമ്പനി ദീര്‍ഘിപ്പിച്ചു. ഇതോടെ കൂടുതല്‍ ആളുകള്‍ ജിയോയുടെ  ഉപയോക്താക്കളായി.  


ജിയോയുടെ ഈ വിപണന തന്ത്രത്തെ ചോദ്യം  ചെയ്ത് മറ്റ് പല  ടെലികോം കമ്പനികളും രംഗത്തെത്തുകയും,  നിയമങ്ങൾക്ക് വിരുദ്ധമായ തീരുമാനമെന്ന് ഇതിനെ വിശേഷിപ്പിക്കുകയുംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി TRAI) യോടും ചോദ്യങ്ങൾ ഉയർന്നു. 


എന്നാല്‍, ആവശ്യത്തിന് ആളുകളെ ഉപഭോക്താക്കളാക്കി മാറ്റിക്കഴിഞ്ഞപ്പോള്‍ ജിയോ പണം ഈടാക്കാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോള്‍ ഏറെ പ്രിയപ്പെട്ട പ്ലാനിന്‍റെ വില വര്‍ദ്ധിപ്പിച്ചുകൊണ്ട്  ഉപഭോക്താക്കൾക്ക് മറ്റൊരു വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് റിലയന്‍സ് ജിയോ. 


റിലയന്‍സ് ജിയോ ലളിതമായ റീചാർജ് പ്ലാനുകൾ മാത്രമല്ല, അതിന്‍റെ ഉപയോക്താക്കൾക്കായി പ്രത്യേക പ്ലാനുകളും നൽകുന്നുണ്ട്.  ഈ പ്ലാനുകളിൽ ഏറ്റവും ആകര്‍ഷകമായ ഒന്നിന്‍റെ വിലയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. 749 രൂപയുടെ പ്ലാനിനാണ് ഇപ്പോള്‍ വില കൂട്ടിയത്. അതായത്,  749 രൂപയുടെ ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങള്‍ ഉള്ള ഈ പ്ലാന്‍ ഇനി ലഭിക്കണമെങ്കില്‍  899 രൂപ നല്‍കണം.  അതായത്,  ഈ പ്ലാനിന്‍റെ വില 10-20 രൂപയല്ല 150 രൂപയാണ്  കൂട്ടിയിരിയ്ക്കുന്നത്. അതായത് ഒറ്റയടിക്ക്   150 രൂപയാണ് ഈ പ്ലാനിന് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.


ഏറെ പ്രത്യേകതകളും ആനുകൂല്യങ്ങളും ഉള്ള പ്ലാന്‍  ആണ് ഇത്. മുന്‍പ് 749 രൂപയ്ക്ക്  365 ദിവസത്തെ വാലിഡിറ്റിയും ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം ലഭിച്ചിരുന്നു.   മൊത്തത്തിൽ 24 ജിബി ഡാറ്റയും ജിയോയുടെ എല്ലാ ആപ്പുകളിലേക്കും സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.  ഈ പ്ലാൻ ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ്.  അതേസമയം, ആനുകൂല്യങ്ങള്‍ക്ക് മാറ്റമില്ല എങ്കിലും ഈ  പ്ലാനിന്‍റെ വില  വര്‍ദ്ധിപ്പിച്ചിച്ചതോടെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി നല്‍കിയിരിയ്ക്കുകയാണ് റിലയന്‍സ് ജിയോ....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ