Jio Prepaid Plan: അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് റിലയന്‍സ് ജിയോ. ഈ പ്ലാന്‍ എല്ലാ ജിയോ ഉപയോക്താക്കൾക്കും ഇഷ്ടപ്പെടും, കാരണം ഇത് ഒരു  വാര്‍ഷിക പ്രീപെയ്ഡ് പ്ലാൻ ആണ്, അതുകൂടാതെ, ഈ പ്ലാന്‍ നിങ്ങളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, നിങ്ങളുടെ വിനോദ സംബന്ധമായ ആവശ്യങ്ങളും പരിഹരിക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jio Recharge: വെറും 299 രൂപയ്ക്ക് 56 ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ്, ഇതുപോലൊരു ഓഫര്‍ മറ്റൊരിടത്തും ലഭിക്കില്ല!!  


ജിയോയുടെ ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിംഗ് നല്‍കുന്നതിനൊപ്പം സൗജന്യ OTT സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് നല്‍കുന്നു. ഇത്രയധികം ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാന്‍ ഒരു മറ്റൊരിടത്തും ലഭിക്കില്ല എന്നാണ് ജിയോ അവകാശപ്പെടുന്നത്. 


ജിയോയുടെ വാർഷിക ₹3,227 റീചാർജ് പ്ലാൻ
 
3,227 രൂപ വിലയുള്ള റിലയൻസ് ജിയോയുടെ വാർഷിക റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് വർഷം മുഴുവനും വാലിഡിറ്റി നൽകുന്നു. കൂടാതെ, OTT സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി നല്‍കുന്നു. ഈ പ്ലാനിന്‍റെ ഏറ്റവും സവിശേഷമായ പ്രത്യേകത നിങ്ങളുടെ ഇന്‍റർനെറ്റ് സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഉയര്‍ന്ന ഡാറ്റയാണ്.   
 
ഈ പ്ലാൻ ഉപയോക്താക്കൾക്ക് വര്‍ഷം മുഴുവന്‍ 2GB ഹൈ സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത്, ഒരു വര്‍ഷത്തേയ്ക്ക് 730GB ഡാറ്റ ഈ പ്ലാന്‍ വഴി ലഭ്യമാണ്. റിലയൻസ് ജിയോയുടെ ഈ റീചാർജിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് JioCloud, JioTV, JioCinema എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസിന്‍റെ അധിക ആനുകൂല്യവും ഈ പ്ലാന്‍ വഴി ലഭിക്കും. ഇത് ഈ പാക്കേജ് കൂടുതല്‍ പ്രിയങ്കരമാക്കുന്നു.  
 
ഈ പ്ലാന്‍ ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ  സൗജന്യമായി നല്‍കുന്നു. എന്നാൽ അതിനൊപ്പം സോണി ലിവ്, സീ5 അല്ലെങ്കിൽ ഡിസ്നി + ഹോട്ട്‌സ്റ്റാർ എന്നിവ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനായി കമ്പനി യഥാക്രമം ₹ 3,226, ₹ 3,225, ₹ 3,178 വിലയുള്ള പ്രത്യേക വാർഷിക പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.   


Zee5, Sony Liv എന്നിവ ആവശ്യമുള്ളവര്‍ക്ക് റിലയൻസ് ജിയോ 3,662 രൂപ വിലയുള്ള വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം. അതേസമയം, നിങ്ങൾ ഒരു ബജറ്റ് ഫ്രണ്ട്ലി വാർഷിക പ്രീപെയ്ഡ് പ്ലാന്‍ തിരയുകയാണ് എങ്കില്‍  ₹2,545 രൂപയുടെ പ്ലാന്‍ ഒരു മികച്ച ഒപ്ഷനാണെന്ന് തെളിയിക്കാം. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും 336 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു.
 
കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ മികച്ച ഒപ്ഷനുമായാണ് അനുദിനം ടെലികോം കമ്പനികള്‍ എത്തുന്നത്‌. അതിനാല്‍ പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച  നേട്ടങ്ങള്‍ നല്‍കുന്ന പ്ലാനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ശരിയായി വിനിയോഗിക്കുന്നത് ഉചിതമായിരിയ്ക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.