ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് നീങ്ങാൻ റിലയന്‍സ് പദ്ധതിയിടുന്നു.  റിലയൻസിന്റെ ഈ നീക്കം ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  


COMMERCIAL BREAK
SCROLL TO CONTINUE READING

റിലയൻസിനൊപ്പം ഗൂഗിൾ കൂടി കൂടിയാൽ പിന്നെ പറയുകയും വേണ്ട.  ഗൂഗിള്‍ ജിയോക്കൊപ്പം കൈകോര്‍ക്കുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ ചൈനീസ് കമ്പനികളുടെ സ്വാധീനം നഷ്ടമാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.   


Also read: 83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിബ്ഷനുമായി Netflix: ചെയ്യേണ്ടത്...


ഈ തീരുമാനം കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്.  ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഗൂഗിള്‍ ഒരു ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഇതിനെതുടർന്നാണ് ഇത്തരംഒരു നിഗമനത്തിൽ വിദഗ്ദ്ധർ എത്തിയിരിക്കുന്നത്.  


Also read: viral video: യുവതിക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കരടി.. ! 


ഇന്ന് രാജ്യത്തുള്ള പത്തിൽ എട്ട് സ്മാര്‍ട്ട്ഫോണുകളും ചൈനീസ് കമ്പനികളുടെതാണ്.  ഷാവോമി, ബിബികെ ഇന്റസ്ട്രീസ്( ഓപ്പോ, റിയൽമി, വിവോ) എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ നല്ല സ്വാധീനമാണ് ഉള്ളത്.  ഈ വിപണിയിലേക്ക് റിലയൻസ് വന്നാൽ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.