മോസ്കോ: സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുടര്‍ന്നാണ് മോസ്‌കോയിലെ കോടതി ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകവ്യാപകമായി 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്ന് കാണിച്ച് റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്ബിയാണ് ടെലഗ്രാമിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.