Samsung Galaxy A52s 5G : സാംസങ് ഗാലക്‌സി A52s 5G ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു
കഴിഞ്ഞ മാസം യൂറോപ്പിൽ ഇറക്കിയ ഫോൺ ഇന്ത്യയിൽ ഉടൻ എത്തിക്കുമെന്നാണ് കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനി അറിയിച്ചിരിക്കുന്നത്.
Bengaluru : സാംസങ് അടുത്തതായി സാംസങ് ഗാലക്‌സി A52s 5G (Samsung Galaxy A52s 5G ) ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഈ റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സാംസങ്. കഴിഞ്ഞ മാസം യൂറോപ്പിൽ ഇറക്കിയ ഫോൺ ഇന്ത്യയിൽ ഉടൻ എത്തിക്കുമെന്നാണ് കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനി അറിയിച്ചിരിക്കുന്നത്.
സാംസങ് ഇന്ത്യ ഒഫീഷ്യൽ ട്വിറ്റെർ പേജിലൂടെ ഫോണിന്റെ ടീസർ പുറത്ത് വിട്ടു. മികച്ച ക്യാമറയും, മികച്ച സ്റ്റോറേജുമായി ഫോൺ എത്തുമെന്നാണ് നിർമ്മാതാക്കൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്. എന്നാൽ എന്ന് ഫോൺ ഇന്ത്യയിൽ എത്തുംക്കുമെന്നതിന് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഫോണിന്റെ വിലയിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ALSO READ: Samsung Galaxy A52s ഉടൻ എത്തുന്നു; മികച്ച ഫീച്ചറുകളും വിലയും
എന്നാൽ ഫോൺ സെപ്തംബർ മൂന്നിന് ഇന്ത്യയിൽ എത്തിക്കുമെന്ന് റിപോർട്ടുകൾ വന്നിരുന്നു. അതിനോടൊപ്പമ തന്നെ ഫോണിന്റെ 6 ജിബി/128 ജിബി വേരിയന്റിന് 35,999 രൂപയും 8 ജിബി/128 ജിബിക്ക് 37,499 രൂപയും വില ഉണ്ടകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മിഡ് റേഞ്ച് ഫോൺ ആയി ആണ് സാംസങ് ഗാലക്‌സി A52s 5G ഇന്ത്യയിൽ എത്തുന്നത്.
പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?
റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എ52 എസ് ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 778G പ്രോസസറായിരിക്കും ഉപയോഗിക്കുക. ഗാലക്സി A52 5G ഫോണുകളിൽ സ്നാപ്ഡ്രാഗൺ 750 ജിയാണ് ഉപയോഗിച്ചിരുന്നത്. സാംസങ് ഗാലക്‌സി എ52 എസ് സിംഗിൾ, മൾട്ടി കോർ ഉപയോഗത്തിൽ 15 ശതമാനം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോണിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൂടാതെ ഫോണിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ.എന്നിവയായിരിക്കും മറ്റ് ക്യാമെറകളെന്ന് പ്രതീക്ഷിക്കുന്നു. 4,500mAh ബാറ്ററി, ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയർ എന്നിവയും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...