സാംസങ്ങ് ​ഗ്യാലക്സി എം 02 ഇന്ത്യയിലേക്ക് എത്തുന്നു. ആമസോൺ‍ അടക്കമുള്ള വെബ്സൈറ്റുകളിൽ ഇതിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ജൂണിൽ എം.01 ലോഞ്ച് ചെയ്തിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് എം2 പുറത്തിറങ്ങുന്നത്. ബേസ് മോഡലിന് 7000 മുതൽ നിരക്കിലായിരിക്കും ഇന്ത്യയിൽ ഫോൺ ആളുകൾക്ക് എം.2 ലഭ്യമാകുമെന്നാണ് സൂചന.6.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റേത്. എച്ച്‌ഡി + ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ച് അടക്കമുള്ള സവിശേഷതകളും ഫോണിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel


5,000 എം.എച്ച്. ബാറ്ററിയും 13 എം.പി ഡ്യുൽ ക്യാമറയും ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണിലുള്ളത്. പിറകില്‍ ഡ്യുവല്‍ ക്യാമറ(camera) സെറ്റപ്പാണ് ഈ ഫോണിനുണ്ടാവുകയെന്നാണ് സൂചന. 13 എംപി പ്രൈമറി സെന്‍സറും 2 എം.പി മാക്രോ സെന്‍സറും ആണ് റിയര്‍ ക്യാമറ സെറ്റപ്പില്‍ ഉള്‍പ്പെടുക. 


ALSO READ:  Tiktok, Helo പ‍ൂർണമായും അടച്ച് പൂട്ടുന്നു; മാതൃസ്ഥാപനമായ ByteDance ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട് തുടങ്ങി


എഫ് / 2.0 ലെന്‍സുള്ള 5 എംപി ക്യാമറ സെന്‍സറാണ്(senser) മുന്‍വശത്ത്. ഈ ഫോണില്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആവും ഉണ്ടാവുക. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസില്‍ ആയിരിക്കും സാംസങ് ഗാലക്‌സി എം 02 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. എം. സീരിസിൽ വേറെയും ഫോണുകളുണ്ടെങ്കിലും എം.02 ന് മികച്ച പ്രതികരണമാവുമെന്നായിരിക്കും കമ്പനി കരുതുന്നത്. എം.21,എം.02 എസ്,എം31,​ഗ്യാലക്സി എം.1 എന്നിവയെല്ലാം എം സീരിസിലെ മറ്റ് ഫോണുകളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.