Mumbai : സാംസങ് ഗാലക്സി എം 32 5ജി (Samsung Galaxy M32 5G ) ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫോണിന്റെ പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും സൂചിപ്പിച്ച് കൊണ്ട് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ വിപണിയിൽ ആമസോൺ വെബ്സൈറ്റിലൂടെയും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സെപ്റ്റംബർ 2 മുതലാണ് ഫോൺ ഇന്ത്യയിൽ വിലാപനയ്ക്ക് എത്തുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.


ALSO READ: JioPhone Next : ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തുന്നു; വിലയെത്ര?


Samsung Galaxy M32 4G യുടെ കൂടുതൽ സൗകര്യങ്ങളോട് കൂടിയ വേർഷൻ ആയിരിക്കും  Samsung Galaxy M32 5G എന്നാണ് വിശ്വസിക്കുന്നത്. വിലയിൽ നേരിയ വർധന ഉണ്ടാകാനും സാധ്യതയുണ്ട്. Samsung Galaxy M32 5G യുടെ വില 20000 രൂപയ്ക്കും 25000 രൂപയ്ക്കുമിടയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ വില ഇനിയും പുറത്ത്വിട്ടിട്ടില്ല. 


ALSO READ: Motorola Edge 20, Edge 20 Fusion : മോട്ടറോള എഡ്ജ് 20 യും, എഡ്ജ് 20 ഫ്യൂഷനും ഇന്ന് ഇന്ത്യയിലെത്തി; വിലയെത്ര? സവിശേഷതകൾ എന്തൊക്കെ?


സാംസങ് ഗാലക്സി എം 32 5ജി യിൽ 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സിസ്റ്റം, ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ക്യാമറയെ കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇതുകൂടാതെ ക്യാമറയ്‌ക്കൊപ്പം എൽഇഡി ലൈറ്റും ഉണ്ടാകും. 2 കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക് കളറിലും ബ്ലൂ കളറിലും ഇന്ത്യയിൽ ഫോൺ ലഭ്യമാക്കും.


ALSO READ: Samsung Galaxy A52s ഉടൻ എത്തുന്നു; മികച്ച ഫീച്ചറുകളും വിലയും


സാംസങ് ഗാലക്സി എം 32 5ജി ഫോണിൽ മീഡിയടെക്ക് ഡൈമെൻസിറ്റി 720 SoC പ്രൊസസ്സറായിരിക്കും ക്രമകാരിച്ചിരിക്കുക. കൂടാതെ 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ,  5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന വേരിയന്റ് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോണിന്റെ മറ്റ് വാരിയന്റുകളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.