Bengaluru : പ്രമുഖ ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഗ്യാലക്‌സി എം 33 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഫോൺ റെഡ്മി നോട്ട് 11 പ്രോ,  iQoo Z6, റിയൽ മി 9 പ്രൊ, വിവോ ടി 1 എന്നീ ഫോണുകൾക്ക് സാംസങ് ഗ്യാലക്‌സി എം 33 വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. സാംസങ് എക്സിനോസ് 1280 പ്രൊസസ്സറും, 6000 mAh ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

വില


ഫോൺ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. ഫോണിന്റെ ബേസ് വേരിയന്റായ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15499 രൂപയാണ്/ അതേസമയം 8 ജിബി റാമുമായി എത്തുന്ന വേരിയന്റിന്റെ വില 19,499 രൂപയാണ്. ഇപ്പോൾ ഫോണിന് വിവിധ ഓഫറുകളും ലഭ്യമാണ്. ആമസോണിലും സാംസങിന്റെ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ഇപ്പോൾ ലഭിക്കും.


പെർഫോമൻസ് 


സാംസങ് എക്സിനോസ് 1280 പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 5nm പ്രോസസ്സറുമായി എത്തുന്ന സാംസങിന്റെ  ആദ്യ ഫോണെന്ന പ്രത്യേകതയും സാംസങ് ഗ്യാലക്‌സി എം 33 ക്കുണ്ട്. ഫോണിന് 16 ജിബി വിർച്വൽ റാമും ഉണ്ട്. ഫോണിന് 5ജി കണക്റ്റിവിറ്റി ഉണ്ട്.


ബാറ്ററി


ഫോണിൽ 6000mAh ബാറ്ററിയാണ് ഒരുക്കിയിരിക്കുന്നത്. 25 w ഫാസ്റ്റ് ചാർജിങ് സ്പീഡും ഫോണിനുണ്ട്. ഫോണിൽ റിവേഴ്‌സ് ചാർജിങ് സൗകര്യവും ഉണ്ട്. എന്നാൽ ഫോണിനോടൊപ്പം ചാർജർ ലഭിക്കില്ലെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.


ക്യാമറ 


ക്വാഡ് ക്യാമറ സെറ്റപ്പുമായി ആണ് ഫോൺ എത്തുന്നത്.  50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ,  2 മെഗാപിക്സൽ ഡെപ്ത് സെൻസർ  2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.