കഴിഞ്ഞ കുറേ കാലമായി ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി S24 സീരീസുമായി ബന്ധപ്പെട്ടുള്ള പലതരം റൂമറുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയില്‍ S24 സീരീസ് ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് സാംസംഗ്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലാണ് ലോഞ്ചിംഗ് നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്യാലക്‌സി S 24 അള്‍ട്രാ, S24 പ്ലസ്, S 24 എന്നിങ്ങനെ മൂന്ന് ഫോണുകളാണ് സാംസംഗ് ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. നിരവധി എഐ ഫീച്ചറുകളും കരുത്തുറ്റ അപ്‌ഗ്രേഡുകളുമായാണ് S24 സീരീസ് എത്തുന്നത്. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, എക്‌സ് എന്നിവയിലും ലോഞ്ച് തത്സമയം കാണാം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ലോഞ്ച്. 


ALSO READ: സ്വാതന്ത്ര്യ ദിനത്തിൽ വമ്പൻ ഓഫറുമായി ജിയോ..! പ്ലാനുകളും ഡിസ്കൗണ്ടുകളും ഇവിടെ പരിശോധിക്കുക


ഇന്ന് ലോഞ്ച് ചെയ്യാനൊരുങ്ങുന്ന മൂന്ന് ഫോണുകളെയും കുറിച്ചുള്ള ഒരു വിവരവും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാല്‍, ചില വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. സാംസംഗ് ഗ്യാലക്‌സി S24+ന് (12 ജിബി, 256 ജിബി) 1,04,999 രൂപ മുതല്‍ 1,05,999 രൂപ വരെയാകും എന്നാണ് സൂചന. S23+ മോഡലിന് 94,999 രൂപയാണ് വില എന്നിരിക്കെ പുതിയ മോഡലിന് ഏകദേശം 10,000 രൂപ വരെ വര്‍ധനവിന് സാധ്യതയുണ്ട്. 


'മൂവര്‍ സംഘത്തില്‍' S24 അള്‍ട്രയ്ക്ക് തന്നെയായിരിക്കും വില കൂടുതല്‍ എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഏകദേശം 1,34,999 - 1,35,999 രൂപ വരെ വില വരുമെന്നാണ് റിപ്പോര്‍ട്ട്. S23 അള്‍ട്രായുമായി താരതമ്യം ചെയ്യുമ്പോള്‍ 10,000 രൂപ വരെ വില വര്‍ധിക്കാനാണ് സാധ്യത. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മാത്രമേ ഫോണുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. 


അതേസമയം, S24 മോഡലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് തന്നെ പറയാം. S23യ്ക്ക് 74,999 രൂപയാണ് വിലയെന്നിരിക്കെ S24നും സമാനമായ വില തന്നെയായിരിക്കും എന്നാണ് സൂചന. സമീപകാലത്ത് ഐഫോണ്‍ 15 സീരീസിലും സമാനമായ നീക്കമാണ് ആപ്പിള്‍ നടത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.