#SareeTwitter: ട്വിറ്ററില്‍ വൈറലായി സാരി ട്രെന്‍ഡ്!!
ഇന്ത്യന്‍ സാരികളുടെയും സാരി ധരിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുകയാണ് ട്രെന്‍ഡിന്‍റെ ഉദ്ദേശം
ട്വിറ്ററിലെ പല ട്രെന്‍ഡുകളും അതിശയതോടെയാണ് ആളുകള്‍ കാണുന്നത്. കണ്ട് കണ്ട് അവരത് ഏറ്റെടുക്കയും അനുകരിക്കുകയും ചെയ്യും.
ആ നിരയിലേക്ക് ഏറ്റവും അവസാനമായി വന്നെത്തിയ ഒരു ട്രെന്‍ഡാണ് #SareeTwitter. സാരി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ട ഒരു ട്രെന്‍ഡാണിത്.
വ്യത്യസ്തമായ ഇന്ത്യന്‍ സാരികള്‍ ഉടുത്തു നില്‍ക്കുന്ന ചിത്രം പങ്ക് വയ്ക്കുക എന്നത് മാത്രമാണ് ട്രെന്‍ഡില്‍ പങ്കെടുക്കാനായി ചെയ്യേണ്ടത്.
ഇന്ത്യന്‍ സാരികളുടെയും സാരി ധരിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുകയാണ് ട്രെന്‍ഡിന്‍റെ ഉദ്ദേശം. എന്നാല്‍, ആരാണ് ഈ ട്രെന്‍ഡിന് പിന്നിലെന്നോ എങ്ങനെ ഇത് ആരംഭിച്ചെന്നോയുള്ള കാര്യത്തില്‍ വ്യക്തതയില്ല.
എന്താണെങ്കിലും, സാരി ട്രെന്‍ഡ് ഏറ്റെടുത്ത് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ സ്ത്രീകളിലെ സാരി കമ്പം കുറഞ്ഞു വരികയാണ്.
വിവാഹം, പിറന്നാള്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചടങ്ങുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ സാരി ഉപയോഗിക്കുന്നത്. ഇതിനിടെയാണ്, തങ്ങളുടെ പ്രിയപ്പെട്ട സാരി ധരിച്ച് സ്ത്രീകള്‍ ഒരു ട്രെന്‍ഡ് തന്നെ ആരംഭിച്ചിരിക്കുന്നത്.