SBI നെറ്റ് ബാങ്കിങ് യോനോ ആപ്പ് സേവനങ്ങൾ 14 മണിക്കൂർ നേരത്തേക്ക് ലഭിക്കില്ല; സേവനങ്ങൾ തടസ്സപ്പെടുക ഞായറാഴ്ച പുലർച്ചെ മുതൽ
എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിന് 12 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ സാധിക്കില്ല
SBI ഡിജിറ്റൽ സേവനങ്ങൾ അടുത്ത 14 മണിക്കൂർ നേരത്തേക്ക് ലഭിക്കില്ലെന്ന് സ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷമാണ് എസ്ബിഐ ഡിജിറ്റൽ ബാങ്കിങ് (Digital Banking) സേവനങ്ങൾ തടസ്സപ്പെടുക.
എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിന് 12 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ സാധിക്കില്ല. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.
ALSO READ: SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
2021 മെയ് 22ന് ബിസിനസ് അവസാനിച്ചതിന് ശേഷം ആർബിഐ (RBI) നെഫ്റ്റ് സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെടുകയെന്ന് എസ്ബിഐ അറിയിച്ചു. 2021 മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതൽ സേവനങ്ങൾ പതിവുപോലെ ലഭ്യമാകും.
മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങൾ നൽകാൻ ബാങ്ക് പരിശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ മാസം ഏഴ്, എട്ട് തിയതികളിൽ എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. രാജ്യത്താകമാനം 22,000 ശാഖകളും 57,889 ൽ അധികം എടിഎമ്മുകളും (ATM) ഉള്ള എസ്‌ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഡിസംബർ 31 വരെ 85 മില്യൺ ഇന്റർനെറ്റ് ബാങ്കിങ്ങും 19 മില്യൺ മൊബൈൽ ബാങ്കിങ് ഉപയോക്താക്കളും എസ്ബിഐയ്ക്കുണ്ട്. എസ്‌ബിഐ യോനോയ്ക്ക് 34.5 മില്യണിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. പ്രതിദിനം യോനോയിൽ 9 മില്യൺ ലോഗിനുകൾ നടക്കുന്നുണ്ടെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ALSO READ: Alert! നെറ്റ് ബാങ്കിംഗ് പേജിന്‍റെ വ്യാജരൂപം; മുന്നറിയിപ്പുമായി എസ്ബിഐ!!
2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ എസ്‌ബിഐ യോനോ വഴി 15 മില്യണിലധികം അക്കൗണ്ടുകൾ തുറന്നിരുന്നു. എസ്ബിഐയുടെ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കളിൽ 91 ശതമാനവും യോനോയിലേക്ക് മാറി. 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എസ്‌ബിഐ അടുത്തിടെ ഭവനവായ്പ പലിശ നിരക്ക് 6.70 ശതമാനമായി കുറച്ചിരുന്നു.
30 ലക്ഷം രൂപയിൽ കൂടുതലുള്ളതും 75 ലക്ഷം രൂപ വരെയുള്ളതുമായ ഭവനവായ്പയ്ക്ക് 6.95 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൻകിട ഭവന വായ്പ വായ്പകളുടെ പലിശ നിരക്ക് 7.05 ശതമാനമാണെന്നും ബാങ്ക് അറിയിച്ചു. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ബിപിഎസ് അധിക പലിശ ഇളവ് ലഭിക്കും. വനിതാ വായ്പ അപേക്ഷകർക്ക് പ്രത്യേക അഞ്ച് ബിപിഎസ് ഇളവും ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...