ന്യൂഡൽഹി:  ട്വിറ്ററിൻറെ നോഡൽ ഒാഫീസറായി മലയാളിയായ ഷഹീൻ കോമത്തിനെ നിയമിച്ചു. ആഗസ്റ്റ് നാല് മുതലാണ് പുതിയ നിയമനം. ട്വിറ്ററും സർക്കാരും തമ്മിലുള്ള കേസുകളും,പ്രശ്നങ്ങളും കൈകാര്യം ചെയ്യലാണ് പ്രധാന ഉദ്ദേശം. ബൈറ്റ് ഡാൻസിലെ മുൻ നോഡൽ ഒാഫീസറാണ് ഷഹീൻ. ബൈറ്റ് ഡാൻസിൻറെ നോഡൽ,ഗ്രീവൻസ് ഒാഫീസറായിരുന്നു അദ്ദേഹം. ദക്ഷിണ ഏഷ്യയുടെ ഏതാണ്ട് എല്ലാ നിയമ ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് ഷഹീൻ ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also ReadBest Recharge Plan: 250 രൂപയ്ക്കുള്ളിൽ ലഭിക്കുന്നു മികച്ച ഡാറ്റ പ്ലാൻ; മത്സരിക്കാൻ Airtel മുതൽ Jio വരെ


ചീഫ് കംപ്ലയൻസ് ഒാഫീസറായി വിനയ് പ്രകാശും വക്കീലായി അമിത് ആചാര്യയെയുമാണ് കമ്പനി നിയമിച്ചിരിക്കുന്നത്. പുതുക്കിയ ഐ.ടി നിയമം അനുസരിച്ച് തദ്ദേശിയനായ ഒരാളെ തന്നെ സാമൂഹ്യ മാധ്യമങ്ങളുടെ നോഡൽ ഒാഫീസർമാരായി നിയമിക്കണം. ഇതിൻറെ പശ്ചാത്തലത്തിലാണ് നിയമനം.


Also Read: Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍


അതിനിടയിൽ നോഡൽ ഒാഫീസറുടെ നിയമനം വൈകിയത് കോടതി ചോദ്യം ചെയ്തിരുന്നു.ഏറണാകുളം വൈപ്പിൻ  സ്വദേശിയാണ് ഷഹീൻ. വോഡഫോൺ,ബൈറ്റ് ഡാൻസിൻറെ തന്നെ ഹലോ തുടങ്ങിയ വയുടെയും നോഡൽ ഒാഫീസറായി ഷഹീൻ പ്രവർത്തിച്ചിട്ടുണ്ട്.കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ മജ്‌നു കോമത്തിന്റെ മകനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.