ന്യൂഡല്‍ഹി: കമ്പനികളുടെ പേരില്‍   പ്രവര്‍ത്തിക്കുന്ന  സിംകാര്‍ഡിലൂടെ  തട്ടിപ്പുകള്‍  സാധാരണമായതോടെ  സിം കാര്‍ഡ് വെരിഫിക്കേഷന്‍ കര്‍ശനമാക്കി ടെലികോം വകുപ്പ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

 പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനിയ്ക്ക് ഒരു പുതിയ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് കമ്പനികളുടെ രജിസ്ട്രേഷന്‍ പരിശോധിക്കേണ്ടതുണ്ട്.  കൂടാതെ ഓരോ ആറു മാസത്തിലും കമ്പനി   വെരിഫൈ ചെയ്യേണ്ടതുണ്ട്.  കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും പരിശോധനാ വിധേയമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിംകാര്‍ഡ് വേരിഫിക്കേഷനിലെ തട്ടിപ്പ് തടയുന്നതിനാണ്  നിയമങ്ങള്‍ കര്‍ശനമാക്കിയിരിയ്ക്കുന്നത്. 


കമ്പനികളുടെ പേരില്‍ സിംകാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 


ടെലികോം വരിക്കാര്‍ക്കുള്ള വെരിഫിക്കേഷന്‍,  പെനാല്‍റ്റി നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ടെലികോം വകുപ്പ് തീരുമാനിച്ചിരുന്നു. കസ്റ്റമര്‍ വെരിഫിക്കേഷന്‍ നിയമങ്ങള്‍ പാലിക്കാത്തതിന്‍റെ  പേരില്‍ ടെലികോം കമ്പനികളില്‍ നിന്നും 3000 കോടിയധികം രൂപ പിഴ ചുമത്തിയിരുന്നു.