2019 സാമ്പത്തിക വര്‍ഷത്തെയും അവസാന ഒരു ക്വാര്‍ട്ടറിലെയും സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ട് എസ്ഐടിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ 580ല്‍പരം മേഖലകളില്‍ സ്ഥാനമുറപ്പിച്ച എസ്സല്‍ ഗ്രൂപ്പ് കമ്പനികളില്‍ ഒന്നായ എസ്ഐടിഐയുടെ ഓഡിറ്റ് ചെയ്ത  സാമ്പത്തിക ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.


സുസ്ഥിര പരിശ്രമത്തിന്‍റെ ഫലമായി പ്രവര്‍ത്തന EBITDAയിൽ  2 മടങ്ങ് വർദ്ധനവോടെ 3,001 മില്ല്യനാണ് എസ്ഐടിഐ രേഖപ്പെടുത്തിയിരിക്കുന്നത്.


വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ചിലവ് മന്ദമായി നിലനിര്‍ത്താനും ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ചിലവ് കുറയ്ക്കാനും എസ്ഐടിഐയ്ക്ക്  സാധിച്ചു. 


നിലവിലുള്ള പ്രവര്‍ത്തന വിഭവങ്ങളുടെ പരമാവധി ഉപയോഗവും നിര്‍മ്മാണ ചിലവില്‍ കേന്ദ്രീകരിച്ച ശ്രദ്ധയുമാണ് ഇതിന് കാരണമായി എസ്ഐടിഐ ചൂണ്ടികാട്ടുന്നത്. 


മാനിഫെസ്റ്റോ പ്രകാരം 2019ലെ പ്രവര്‍ത്തന EBITDA മാര്‍ജിന്‍ 912bpsല്‍ നിന്നും 21.2 ശതമാനമായി വളര്‍ന്നിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. 


ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യ സേവനങ്ങള്‍ നല്‍കിയതിലൂടെയും, ധനസമ്പാദനത്തിലൂടെയും സബ്സ്ക്രിപ്ഷൻ വരുമാനം 9,537 ദശലക്ഷമായി ഉയര്‍ന്നു. അതായത് 19% വർധനവ്.


2019 മാര്‍ച്ചില്‍ അവസാന ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഏകദേശം 8.2 മില്ല്യന്‍ വരിക്കാരാണ് എസ്ഐടിഐയ്ക്കുള്ളത്. പ്രീപെയ്ഡ്, താരിഫ് ഓർഡർ മൈഗ്രേഷന്‍ എന്നിവ  ഉപഭോക്തൃ അടിത്തറയെ ബാധിച്ചതും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ്. 


എന്നാല്‍, അധികം വൈകാതെ ഉപഭോക്തൃ അടിത്തറയെ സ്ഥിരമായ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. 


ഉപഭോക്താക്കളിലേക്ക് വിവരങ്ങളെത്തിക്കാനും ഉപഭോക്തൃ ശാക്തീകരണത്തിനും ഡിജിറ്റൽ മാധ്യമങ്ങളെയും ബിസിനസ് പങ്കാളികളെയും എസ്ഐടിഐ പരമാവധി ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.