ഇന്ന് ശിവാജി ഗണേശൻറെ ജന്മദിനമാണ് അദ്ദേഹത്തെ ഒരു പക്ഷെ ആരാധകർ മറന്നെങ്കിലും ഗൂഗിൾ മറന്നില്ല . ശിവാജിയുടെ ഡൂഡിൽ ചിത്രികരിച്ചാണ് ഗൂഗിൾ ശിവാജിയുടെ ജന്മവാർഷികത്തെ ഒാർമിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കലാകാരൻ നൂപൂർ രാജേഷ് ചോക്സിയാണ് ഡൂഡിൽ നിർമ്മിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1928 ഒക്ടോബർ 1 ന് തമിഴ്നാട്ടിലെ വില്ലുപുരത്താണ് ഒരു സാധാരണ റെയിൽവേ ജീവനക്കാരൻറെ മകനായാണ് ശിവാജി ഗണേശൻ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ, അദ്ദേഹം വീട് വിട്ട് ഒരു നാടക സംഘത്തിൽ ചേർന്നു. നിരവധി വേഷങ്ങൾ മാറി മാറി ചെയ്തു. അതിൽ അദ്ദേഹം ബാലനായും സ്ത്രീയായും വരെ തിളങ്ങിയവയുണ്ടായി.


Also Read: Instagram Reels വീഡിയോ ദൈർഘ്യം വർധിപ്പിച്ചു, ഇനി 60 സക്കൻഡ് വരെയുള്ള വീഡിയോ പങ്കുവെയ്ക്ക


1945 ഡിസംബറിൽ, പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യൻ ഭരാണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ നാടക ചിത്രീകരണത്തിലൂടെ ഗണേശൻ ശിവാജി ഗണേശൻ എന്ന പേര് നേടി. പിൽക്കാലത്ത് അദ്ദേഹം തമഴ് അഭിനയ ലോകം കീഴടക്കിയപ്പോൾ ശിവാജി എന്ന പേരിനൊപ്പെം ഒരു കിരീടമായി ചേർക്കുകയായിരുന്നു.


Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം 


പിന്നീടങ്ങോട്ട് അഞ്ച് ദശാബ്ദങ്ങൾ തമിഴ് സിനിമയുടെ ഉറച്ച കോട്ടയായി മാറുകയായിരുന്നു അദ്ദേഹം. 1952-ലെ പരാശക്തിയിൽ തുടങ്ങി അങ്ങോട്ട് 300 ഒാളം ചിത്രങ്ങൾ. 1961-ൽ അദ്ദേഹത്തിൻറെ പാശമലർ  ഇറങ്ങുമ്പോൾ തമിഴിലെ ഗംഭീര ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻ തൂവൽ കൂടി വീഴുകയായിരുന്നു എന്നതാണ് ചിത്രം.


വീര പാണ്ഡ്യ കട്ടബൊമ്മന് 1960-ൽ അന്താരാഷ്ട്ര പുരസ്കാരം എത്താൻ അധിക കാലം ഉണ്ടായില്ല. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ നടൻ മികച്ച നടനുള്ള ആ പുരസ്കാരം നേടുന്നത്. ആ ഡയലോഗുകൾ  മറക്കാതെ ഇന്നും ആരാധകർ കാത്ത് വെക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.