ന്യൂഡൽഹി: ഫ്ലിപ്പ് കാർട്ട് ഒാഫറുകൾക്ക് പിന്നാലെ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രഖ്യാപിച്ചു. തീയതികൾ ആമസോൺ വെളിപ്പെടുത്തിയിട്ടില്ല. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവി, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ, തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വലിയ കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യും. ഇടപാടുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്സവ സീസണുകൾ മുൻ നിർത്തി ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉണ്ടാവുമെന്ന് ഫ്ലിപ്കാർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫ്ലിപ്പ് കാർട്ടും വിൽപ്പനയ്ക്കുള്ള തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആപ്പിൾ, സാംസങ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾ വൻ വിലക്കിഴിവോടെ ലഭ്യമാകുമെന്നാണ് ഫ്ലിപ്പ് കാർട്ട് വ്യക്തമാക്കുന്നത്.


Also Read: Disney+ Hotstar ന്റെ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകി കൊണ്ട് ജിയോയുടെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകൾ എത്തി


അതേസമയം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് വിൽപ്പന സമയത്ത് ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. HDFC ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് കിഴിവ് ലഭിക്കും. കൂടാതെ എല്ലാ ഇ.എം.ഐ ഇടപാടുകൾക്കും കിഴിവ് ലഭിക്കും


Also Read: Pan-Aadhaar linking: പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി 


ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭിക്കുന്ന ഡിസ്കൗണ്ട് ഓഫറുകളും ഡീലുകളും പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം നേരത്തെ ലഭ്യമാകും. ആമസോണിൻറെ തന്നെ ബ്രാൻഡുകളായ സ്മാർട്ട്ഫോൺ സ്മാർട്ട് ടിവികൾ, സ്മാർട്ട് വാച്ചുകൾ, ടിഡബ്ല്യുഎസ് ഇയർബഡുകൾ, നെക്ക്ബാൻഡ്സ്, സെക്യൂരിറ്റി ക്യാമറകൾ എന്നിവയുൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ കിഴിവ് വാഗ്ദാനം ചെയ്യും. ഇ-കൊമേഴ്സ് ഭീമൻ ഫയർ ടിവി സ്റ്റിക്ക്, എക്കോ ഡിവൈസുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ സ്വന്തം ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവ് നൽകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.