Spam Call Blocking | ഈ കോളുകൾ നിങ്ങളുടെ സ്വൈര്യം കെടുത്തുന്നുണ്ടോ? രക്ഷപ്പെടാൻ ഇങ്ങനെയൊരു വഴിയുണ്ട്
അനാവശ്യ കോളുകൾ തടയുന്ന TRAIയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതാണ് നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ.
ന്യൂഡൽഹി: സ്പാം കോളുകൾ വളരെ അരോചകമാണ്. ഇത് നമ്മുടെ സമയം മെനക്കെടുത്തുമെന്ന് മാത്രമല്ല പലപ്പോഴും പ്രകോപിതരാക്കുകയും ചെയ്യും. ടെലി മാർക്കറ്റിംഗ്, ബോട്ട് കോൾ, തുടങ്ങി ഇത്തര കോളുകൾ നിരവധിയാണ്. ഇവ ഒഴിവാക്കാനുള്ള വഴികൾ പരിശോധിക്കാം ഇവിടെ.
തടയാൻ വഴി
അനാവശ്യ കോളുകൾ തടയുന്ന TRAIയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതാണ് നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ. ഇതിലൂടെ ഉപയോക്താവിന് ടെലിമാർക്കറ്റേഴ്‌സ് കോളുകളിൽ നിന്ന് മുക്തി നേടാനാകും. ഡു നോട്ട് ഡിസ്റ്റർബ് അഥവാ ഡിഎൻഡി എന്നാണ് ഇതിൻറെ പേര്. ഇതെങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്ന് പരിശോധിക്കാം
DND എങ്ങനെ സജീവമാക്കാം
ആദ്യം നിങ്ങളുടെ SMS ആപ്പിലേക്ക് പോകുക. . START എന്ന് ടൈപ്പ് ചെയ്‌ത് 1909 ലേക്ക് അയയ്‌ക്കുക. സന്ദേശം അയച്ചതിന് ശേഷം, നിങ്ങൾക്ക് ഏത് വിഭാഗത്തിൽ നിന്നുള്ളവയാണ് ഡിഎൻഡിയിൽ ചേർക്കേണ്ടതെന്ന ഒരു ലിസ്റ്റ് ലഭിക്കും. ഈ ലിസ്റ്റിനൊപ്പം കോഡുകളും ഉണ്ടായിരിക്കും. നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോഡ് ഉപയോഗിച്ച് സന്ദേശത്തിന് മറുപടി നൽകണം.24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഫോണിൽ DND സജീവമാകും.
ടെലികോം ഓപ്പറേറ്റർ വഴി DND എങ്ങനെ
റിലയൻസ് ജിയോ: ഇതിനായി നിങ്ങൾ MyJio ആപ്പിലേക്ക് പോകണം. തുടർന്ന് സെറ്റിങ്ങ്സിൽ പോവുക. Service Settings-ൽ Do not disturb എന്നതിൽ ടാപ്പ് ചെയ്യുക. ഇതിൽ നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോളുകളുടെയോ സന്ദേശങ്ങളുടെയോ വിഭാഗം തിരഞ്ഞെടുക്കേണ്ടതുണ്ട്.
എയർടെൽ: ഇതിനായി നിങ്ങൾ ആദ്യം airtel.in/airtel-dnd എന്നതിലേക്ക് പോകണം. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം. ഇതിന് ശേഷം നിങ്ങൾക്ക് ഒരു OTP ലഭിക്കും. ഇതിൽ നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങൾ തിരഞ്ഞെടുക്കണം.
VI: വിഐയിൽ നിങ്ങൾക്ക് ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാൻ നിങ്ങൾ Discover.vodafone.in/dnd സന്ദർശിക്കേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പേര് എന്നിവ നൽകണം. അപ്പോൾ നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുക്കണം.
BSNL: ബിഎസ്എൻഎല്ലിൽ ഡിഎൻഡി ചെയ്യാൻ നിങ്ങൾ start dnd എന്ന സന്ദേശം എഴുതി 1909 എന്ന നമ്പറിലേക്ക് അയയ്ക്കണം. തുടർന്ന് നിങ്ങൾ തിരഞ്ഞെടുക്കേണ്ട ചില ഓപ്ഷനുകൾ നിങ്ങൾക്ക് നൽകും. കോൾ, എസ്എംഎസ് എന്നിവ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഈ വിഭാഗങ്ങൾ ബ്ലോക്ക് ചെയ്യാം.
ഇതല്ലാതെയും ബ്ലോക്ക് ചെയ്യാം
Android ഫോണിൽ കോൾ ടാബിലേക്ക് പോകാം. തുടർന്ന് കോൺടാക്റ്റ് സെലക്ട് ചെയ്യുക. തുടർന്ന് റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.
iPhone : ആദ്യം നിങ്ങൾ ഫോൺ ആപ്പിലേക്ക് പോവുക. ഇതിനുശേഷം റീസെന്റിലേക്ക് പോകുക. തുടർന്ന് 'i' ഓപ്ഷനിൽ ടാപ്പ് ചെയ്ത് ബ്ലോക്ക് ദിസ് കോളർ ടാപ്പ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...