Vodafone-Idea Cashback: റീചാര്‍ജ് പ്ലാനുകളില്‍ വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി വോഡഫോണ്‍ ഐഡിയ
Vodafone-Idea ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം വന്‍ ക്യാഷ്ബാക്ക് ഓഫര്‍...
Vodafone-Idea ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം വന്‍ ക്യാഷ്ബാക്ക് ഓഫര്‍...
അൺലിമിറ്റഡ് പ്രീപെയ്ഡ് റീചാർജുകളിൽ (Unlimited Prepaid Recharge) 60 രൂപ വരെ ക്യാഷ്ബാക്ക് (Cashback) ആണ് വോഡഫോൺ ഐഡിയ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം, ക്യാഷ്ബാക്ക് തുക റീചാര്‍ജ്ജ് ചെയ്യുന്ന തുകയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. അതായത്, 400 രൂപയില്‍ താഴെയുള്ള വോഡഫോൺ ഐഡിയ ( Vi) പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്ക് 20 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. എന്നാല്‍, 400 നും 558നും ഇടയിലുള്ള പ്ലാനുകള്‍ക്ക് 40 രൂപയാണ് ലഭിക്കും. 2,595 രൂപ വരെയുള്ള ബാക്കി പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഏറ്റവും കൂടുതല്‍ ക്യാഷ്ബാക്ക് തുകയായ 60 രൂപ ലഭിക്കും.
വി ആപ്പ് (Vi App) വഴി ക്യാഷ്ബാക്ക് ലഭിക്കുന്നതിനായി ആദ്യം Vi App ഇന്‍സ്റ്റാള്‍ ചെയ്ത് ക്യാഷ്ബാക്ക് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക, Recharge Now എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യണം. തുടര്‍ന്ന് മൊബൈല്‍ നമ്പറും തുകയും നല്‍കണം. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ പ്ലാനിലേക്ക് റീഡയറക്ടുചെയ്യും. പിന്നീട്, പേയ്‌മെന്‍റ് ഓപ്ഷനില്‍ ക്ലിക്കുചെയ്യണം. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, UPI പോലുള്ള ഏതു പേയ്‌മെന്‍റ് മാര്‍ഗ്ഗവും തിരഞ്ഞെടുക്കാം.
ഇത്തരത്തില്‍ ലഭിക്കുന്ന ക്യാഷ്ബാക്ക് തുക 2021 ഏപ്രില്‍ 10ന് മുന്‍പായി ക്രെഡിറ്റ് ചെയ്യണം.
Also read: Facebook ൽ ഫ്രണ്ട്‌സ് സജഷൻ വരുന്നത് ഒഴിവാക്കാണോ? ഒരു വഴിയുണ്ട്
ക്രെഡിറ്റ് തീയതി മുതല്‍ 30 ദിവസത്തേക്കായിരിയ്ക്കും 20 രൂപ ക്യാഷ്ബാക്ക് കൂപ്പണ്‍ വാലിഡ് ആയിരിക്കുക. 40 രൂപയുടെ ക്യാഷ്ബാക്ക് കൂപ്പണ്‍ 60 ദിവസത്തേയ്ക്കും , 60 രൂപ കൂപ്പണുകള്‍ 90 ദിവസത്തേക്കും വാലിഡ് ആയിരിയ്ക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.