ഫുഡ് ഡെലിവറി അപ്പായ സ്വിഗ്ഗിയുടെ പുതിയ സംരംഭമാണ് സ്വിഗ്ഗി സ്റ്റോഴ്സ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണ സാധനങ്ങളാണ് 'സ്വിഗ്ഗി ഫുഡ്സ്' എത്തിക്കുന്നതെങ്കില്‍ പലചരക്ക് സാധനങ്ങളാണ് 'സ്വിഗ്ഗി സ്റ്റോഴ്സ്' വീട്ടുപടിക്കല്‍ എത്തിക്കുന്നത്. 


'സ്വിഗ്ഗി സ്റ്റോഴ്സി'ന്‍റെ ഏറ്റവും പുതിയ പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


എല്ലാ സ്ത്രീകളും ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ ആസ്പദമാക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. 


വീട്ടിലേക്ക് ക്ഷീണിതയായി കയറി വരുന്ന യുവതി അടിവസ്ത്രങ്ങള്‍ അഴിച്ചുവച്ച് വിശ്രമിക്കാനായി കൗച്ചില്‍ ഇരിക്കുന്നു.



ടിവി കാണാമെന്നു കരുതി ഓണ്‍ ചെയ്തപ്പോ റിമോട്ട് വര്‍ക്ക്‌ ആകുന്നില്ല.. പുറത്ത് പോയി പുതിയ ബാറ്ററി വാങ്ങണമെന്ന്  ആഗ്രഹമുണ്ട്. 


എന്നാല്‍, അതിനായി വീണ്ടും ഊരിവച്ച അടിവസ്ത്രം തിരികെയിടണം. പിന്നീട് കാണിക്കുന്നത് ഫോണില്‍ കൂടി ബാറ്ററി ഓര്‍ഡര്‍ ചെയ്യുന്ന യുവതിയെയാണ്. അല്‍പ്പസമയത്തിനകം ബാറ്ററി വീട്ടുപടിക്കല്‍ എത്തുകയും ചെയ്തു. 


ഈ പരസ്യം യുവതികളുടെ ജീവിത സാഹചര്യത്തെ എടുത്ത് കാണിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായം.