സോഷ്യൽ മീഡിയ ആപ്പുകളിൽ വളരെ ജനപ്രിയമായ ഒരു ആപ്പാണ് സ്നാപ്പ് ചാറ്റ്. ഉപയോക്താക്കൾക്കായി ഒരു പുതിയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ്. ഇനിമുതൽ സ്നാപ്പ് ചാറ്റ് ഉപയോക്താക്കൾക്ക് ആപ്പിൽ അവരുടെ യുസർ നെയിം മാറ്റാൻ സാധിക്കും. ഫെബ്രുവരി 23 മുതൽ ഈ പുതിയ അപ്ഡേറ്റ് പ്രാബല്യത്തിൽ വരും. ഈ ഫീച്ചർ iOS-ലും Android-ലും ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുകളിൽ വലത് കോണിലുള്ള ബിറ്റ്‌മോജി ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരാൾക്ക് യൂസർ നെയിം മാറ്റാനാകും. തുടർന്ന് ഗിയർ ഐക്കണിൽ യൂസർനെയിം സെലക്ട് ചെയ്ത് "യുസർനെയിം ചെയ്ഞ്ച്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. യൂസർനെയിം മാത്രമാണ് മാറുന്നത്. ആപ്പിലെ നിങ്ങളുടെ കോൺടാക്‌റ്റുകൾ, മെമ്മറീസ്, മറ്റ് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ പഴയതുപോലെ തന്നെ തുടരും.


ഒരു ഉപയോക്താവിന് വർഷത്തിൽ ഒരിക്കൽ മാത്രമേ അവരുടെ ഉപയോക്തൃനാമം (Username) മാറ്റാൻ കഴിയൂ. കൂടാതെ, മറ്റ് Snapchat ഉപയോക്താക്കൾ ഉപയോഗിച്ച യൂസർനെയിം തിരഞ്ഞെടുക്കാൻ കഴിയില്ല. സ്‌നാപ്ചാറ്റ് സ്‌റ്റോറികളിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ സ്രഷ്‌ടാക്കൾക്ക് പണം സമ്പാദിക്കാൻ സഹായിക്കും.


യുഎസിലെ കുറച്ച് ക്രിയേറ്റേഴ്സുമായി ഇത് പരീക്ഷിക്കുകയാണ് കമ്പനി. സ്‌നാപ്‌ചാറ്റ് സ്റ്റോറികളുടെ മധ്യത്തിൽ ദൃശ്യമാകുന്ന മിഡ്-റോൾ പരസ്യങ്ങളിൽ നിന്ന് പണം സമ്പാദിക്കാൻ ആളുകളെ അനുവദിക്കുകയും ചെയ്യും. പരിമിതമായ ആളുകൾക്ക് മാത്രമേ ഇപ്പോൾ ഇതിന് സാധിക്കൂ. വരും മാസങ്ങളിൽ എല്ലാവർക്കുമായി സ്‌നാപ്ചാറ്റ് ഈ ഫീച്ചർ ലഭ്യമാക്കും.


ക്രിയേറ്റേഴ്സിന് ധനസമ്പാദനത്തിനായി സ്‌നാപ്ചാറ്റ് വിവിധ മാർഗങ്ങൾ ചേർത്തിട്ടുണ്ട്. സ്‌നാപ്ചാറ്റ് ഉപയോക്താക്കൾക്ക് ഇതിനകം തന്നെ സുഹൃത്തുക്കളുടെ സ്റ്റോറികൾക്കിടയിലും ഡിസ്‌കവർ വിഭാഗത്തിലും പരസ്യങ്ങൾ കാണാൻ കഴിയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.