Instagram | ഇനി ഇൻസ്റ്റാഗ്രാം ഓർമിപ്പിക്കും `ടേക്ക് എ ബ്രേക്ക്`, പുതിയ ഫീച്ചർ ഇങ്ങനെ
ഇന്‍സ്റ്റാഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്.
ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. സോഷ്യൽ മീഡിയയിൽ കയറി കഴിഞ്ഞാൽ പിന്നെ മറ്റൊന്നിനെയും കുറിച്ച് അറിയാതെ പോകുന്ന ഒരു പ്രവണത എല്ലാവരിലും കാണാറുള്ളത്. അതിൽ സമയം ചിലവഴിക്കുമ്പോൾ മറ്റൊന്നിലും നമുക്ക് ശ്രദ്ധ ഉണ്ചാവില്ല പലപ്പോഴും. എന്നാൽ ഇത് തടയാൻ ടേക് എ ബ്രേക്ക് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.
ഇന്‍സ്റ്റാഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയ പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഒരു ഇടവേളയെടുക്കാന്‍ ആപ്പ് നമ്മളെ ഓര്‍മിപ്പിക്കും. താൽപര്യമുള്ളവർക്ക് ഈ സംവിധാനം തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് ടേക്ക് എ ബ്രേക്ക് തയാറാക്കിയിരിക്കുന്നത്.
Also Read: Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും
റിമൈൻഡറുകൾ സെറ്റ് ചെയ്താണ് ഈ ഓപ്ഷൻ ക്രമീകരിച്ചിരിക്കുന്നത്. 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. ഇതിൽ ഏതെങ്കിലും സമയപരിധി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.
ഇൻസ്റ്റാഗ്രാമിൽ സുരക്ഷിതവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ഞങ്ങളുടെ പ്രവർത്തനം തുടരുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അതിനാൽ ചെറുപ്പക്കാർക്ക് അവരുടെ താൽപ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യാനും കമ്മ്യൂണിറ്റി കണ്ടെത്താനും ഇത് ഉപയോഗിക്കാമെന്ന് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഇന്ത്യ, പബ്ലിക് പോളിസി മാനേജർ നതാഷ ജോഗ് പറഞ്ഞു.
Also Read: WhatsApp alerts | മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടാൻ വാട്‌സ്ആപ്പ്
യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ഇത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ലഭ്യമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...