ലാവയുടെ ഏറ്റവും പുതിയ ഫോണുകളാണ് ലാവാ ബ്ലേസ്‌ 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ മൂന്നാം ദിവസം റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 12 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം, 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ 10000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ ഇന്ത്യയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ ബുക്കിങ് ഈ വര്ഷം ദീപാവലി മുതല ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായി ഫോൺ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെക്കാൻ ലാവാ ബ്ലേസ്‌ 5 ജി ഫോണുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Vivo Y16 : വിവോയുടെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം


720 x 1600 പിക്സൽ  എച്ച് ഡി പ്ലസ്  റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. 90 Hz റിഫ്രഷ് റേറ്റോട് കൂടി എത്തുന്ന ഫോണിന് വൈഡ്വൈൻ എൽ 1 സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.  വാട്ടർഡ്രോപ് നോച്ച് പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ആസ്പെക്ട റേഷ്യോ 20:9 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4  ജിബി റാം 64 ജിബി സ്റ്റോറേജിനൊപ്പം 7 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 700 സിസ്റ്റം-ഓൺ-ചിപ്പാണ് ഉള്ളത്.  ഡ്യൂവൽ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറമെഗാപിക്സൽ ഡെപ്ത് ലെന്സ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ . കൂടാതെ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.


അതേസമയം വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ വിവോ വൈ16 ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.വിവോ വൈ 22, വിവോ വൈ 35, വിവോ വൈ 75 5ജി, വിവോ വൈ 21 ജി എന്നിവയടങ്ങിയ വിവോ വൈ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് വിവോ വൈ 16. വളരെ കുറഞ്ഞ വിലയും  മികച്ച സവിശേഷതകളുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില  9,999 രൂപയിലാണ് ആരംഭിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ പി35 പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.


ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.    3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇതിൽ  3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 9999 രൂപ.  ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 12,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.


എച്ച്ഡി പ്ലസ് റെസല്യൂഷനോടു കൂടിയ 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.  13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 5 മെഗാപിക്സലുകളാണ്. ഫോണിന്റെ പ്രൊസസ്സർ  മീഡിയടെക് ഹീലിയോ P35 SoC ആണ്. 1 ജിബി എക്സറ്റൻന്റഡ് റാമും ഫോണിനുണ്ട്. 10 വാറ്റ്‌സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.