Guerrilla 450: എതിരാളികൾ കരുതിയിരുന്നോളൂ; ഇനി റോയൽ എൻഫീൽഡിന്റെ `ഗറില്ലാ` യുദ്ധം
Royal Enfield Guerrilla 450 launch details: ഹിമാലയന് സമാനമായ രീതിയിൽ 452 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഗറില്ലയിലും ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
പുത്തൻ രൂപത്തിലും ഭാവത്തിലും വിപണിയിലെത്തിയ ഹിമാലയൻ 450യുടെ വിജയത്തിന് പിന്നാലെ പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. 450 സിസി സെഗ്മെന്റിലേയ്ക്കാണ് പുത്തൻ വാഹനവും എത്തുന്നത്. ഗറില്ല 450 എന്ന് പേരിട്ടിരിക്കുന്ന വാഹനം ജൂലൈ 17ന് ലോഞ്ച് ചെയ്യും.
പുതിയ ഹിമാലയന്റേതിന് സമാനമായ എഞ്ചിനായിരിക്കും ഗറില്ലയിലും ഉപയോഗിക്കുക എന്നാണ് വിവരം. അങ്ങനെയെങ്കിൽ 40 ബിഎച്ച്പി പവറും 40 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 452 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഗറില്ലയ്ക്ക് കരുത്തേകുക. റോയൽ എൻഫീൽഡ് ഹണ്ടർ 350യ്ക്ക് സമാനമായി വളരെ മിനിമലിസ്റ്റിക്കായ ഡിസൈനായിരിക്കും ഗറില്ലയിലും കാണാൻ സാധിക്കുക.
ALSO READ: ജൂലൈ 3 മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കളുടെ പോക്കറ്റ് കീറും; റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
മുൻഭാഗത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനുമായിരിക്കും ഗറില്ലയിലുണ്ടാകുക. ഹിമാലയനിലേത് പോലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഗറില്ലയിലുണ്ടാകും. ഹിമാലയന് സമാനമായ രീതിയിൽ 6 സ്പീഡ് ഗിയർ ബോക്‌സായിരിക്കും ഗറില്ലയിലും ഉണ്ടാകുക. ഹിമാലയനെ അപേക്ഷിച്ച് സീറ്റ് ഹൈറ്റും ഗ്രൗണ്ട് ക്ലിയറൻസും കുറവുള്ള വാഹനമായിരിക്കും ഗറില്ല.
മുൻഭാഗത്തും പിൻഭാഗത്തും 17 ഇഞ്ച് വീതമുള്ള ട്യൂബ് ലെസ് ടയറുകളും ഗറില്ലയുടെ സവിശേഷതയാണ്.
റോയൽ എൻഫീൽഡിന്റെ മാതൃകമ്പനിയായ ഈഷർ മോട്ടോർസ് മാനേജിംഗ് എഡിറ്റർ സിദ്ധാർത്ഥ് ലാൽ ഗറില്ലയുടെ ചിത്രവും ലോഞ്ചിംഗ് വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഗറില്ലയിൽ റൈഡ് ചെയ്യുന്ന സ്വന്തം ചിത്രത്തിനോടൊപ്പം ജൂലൈ 17ന് ബാഴ്‌സലോണയിൽ ഗറില്ല ലോഞ്ച് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2.40 ലക്ഷം മുതൽ 2.60 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെയായിരിക്കും ഗറില്ലയ്ക്ക് ഉണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy