59 ആപ്പുകൾ നിരോധിച്ച് ചൈനക്ക് അപ്പുവെച്ചപ്പോൾ സത്യത്തിൽ എട്ടിന്റെ പണികിട്ടിയത് ടിക്ടോക് പ്രേമികൾക്കായിരുന്നു. അതിന്റെ രോഷം നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുമുണ്ട്. പക്ഷെ രാജ്യത്തിൻറെ തീരുമാനം അംഗീകരിക്കാനും വയ്യ. അതുകൊണ്ടുതന്നെ ടിക്ടോക്കിന് സമാനമായ അപ് തേടിയുള്ള ഓട്ടത്തിലാണ് ഭൂരിഭാഗം പേർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ടിക് ടോക് പ്രേമികള്‍ക്കായി ‘ടിക് ടിക്’ എന്ന പുതിയ ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം പോങ്ങമ്മൂട് സ്വദേശി ആശിഷ്. ‘ടിക് ടിക് – മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന ആപ്പ് രണ്ടു ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.


Also Read: ''ഇന്ത്യന്‍ സര്‍ക്കാര്‍ ടിക്ടോക് നിരോധിച്ചതിന് ഞാനെന്ത് ചെയ്യാന്‍?''


ടിക് ടോക്കിന് സമാനമായി തന്നെ ടിക് ടികില്‍ വീഡിയോ എടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. കാര്യവട്ടം എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി. വിദ്യാര്‍ത്ഥിയാണ് ആശിഷ്.