Tiktok, Helo പൂർണമായും അടച്ച് പൂട്ടുന്നു; മാതൃസ്ഥാപനമായ ByteDance ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട് തുടങ്ങി
ByteDance തങ്ങളുടെ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി, ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ചൈനീസ് നിർമിതമായി നിരവധി ആപ്ലിക്കേഷനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു
New Delhi: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ Tiktok, Helo ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നു. ഇരു പ്ലാറ്റ് ഫോമുകളുടെയും മതൃസ്ഥാപനമായ ByteDance തങ്ങളുടെ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി. കഴിഞ്ഞ വർഷം അതിർത്തിയിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ചൈനീസ് നിർമിതമായി നിരവധി ആപ്ലിക്കേഷനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. PubG പോലെയുള്ള ജനപ്രിയമായ ഗെയ്മിങും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കായിരുന്നു വിലക്കേർപ്പെടുത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ടിക്ടോക്ക് (Tiktok) അടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള വിലക്ക് സ്ഥിരപ്പെടുത്തിയതായി അറിയിച്ചു. ഇതെ തുടർന്നാണ് ബൈറ്റ് ഡാൻസ് തങ്ങളുടെ നിലവിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി നിരവധി പേരെ പിരിച്ചു വിടൽ ആരംഭിച്ചത്. ബൈറ്റ് ഡാൻസിന്റെ മുഴുവൻ ഇടക്കാല തലവനായാ വനെസ്സ പപ്പാസും വൈസ് പ്രസിഡന്റും ചേർന്ന് കമ്പിനിയിലെ ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ALSO READ: FAU-G launching today: എങ്ങിനെ ഡൗൺലോഡ് ചെയ്യാം, ഉപയോഗിക്കാം
ജീവനക്കാരോട് തങ്ങളുടെ അംഗബലം കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബൈറ്റ്ഡാൻസ് (ByteDance) ഇന്ത്യയിൽ അടച്ച് പൂട്ടുകയാണെന്നാണ് സ്ഥാപനവപമായി ബന്ധമുള്ള വിവിധ വൃത്തകങ്ങൾ അറിയിക്കുന്നത്. ഏകദേശം 2000 ത്തോളം ജീവനക്കാരാണ് ബൈറ്റ്ഡാൻസിൽ പ്രവർത്തിച്ചു കൊണ്ടിരുന്നത്.
ALSO READ: WhatsApp privacy update: ഇന്ത്യൻ ഉപഭോക്താക്കളോട് വിവേചനം കാട്ടുന്നുവെന്ന് കേന്ദ്രം
2020 ജൂണിലാണ് ഇന്ത്യ ചൈനീസ് ബന്ധമുള്ള ടിക് ടോക്ക് ഹെലോ ഉൾപ്പെടെയുള്ള 53 ആപ്പുകൾ (Chinese Applications) ഇന്ത്യയിൽ പ്രവർത്തിക്കാൻ വിലക്കേർപ്പെടുത്തുന്നത്. തുടർന്ന് ഇത്രയും നാളുകളായി ഇന്ത്യയിലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നായിരുന്നു അപ്ലേക്കേഷന്റെ ജീവനക്കാരും ഉപഭോക്താക്കളും കരുതിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...