Tips to Free Up Space in Smart Phone: ഫോണിൽ സ്റ്റോറേജ് നിറഞ്ഞോ? ഈ 5 സിംപിൾ ടിപ്സിലൂടെ സ്പേസ് ഉണ്ടാക്കാം
How to make space in your android phone: ഫോണിൽ സ്റ്റോറേജ് കഴിഞ്ഞാൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഫോൺ ഹാങ് ആകും, പല ആപ്പുകളും ശരിയായ രീതിയിൽ പ്രവർത്തിക്കാതെയാകും മൊത്തത്തിൽ ഫോണിലെ എല്ലാ കാര്യങ്ങളും മന്ദതിയിലാകുന്ന ഒരു അവസ്ഥ
ഇന്ന് എല്ലാ സ്മാർട്ട് ഫോണുകളും വലിയ രീതിയിൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിട്ടും നമ്മിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഫോണിൽ സ്റ്റോറേജ് തീർന്നു പോകുന്ന ഒരു അവസ്ഥ. ഫോണിൽ സ്റ്റോറേജ് കഴിഞ്ഞാൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഫോൺ ഹാങ് ആകും, പല ആപ്പുകളും ശരിയായ രീതിയിൽ പ്രവർത്തിക്കാതെയാകും മൊത്തത്തിൽ ഫോണിലെ എല്ലാ കാര്യങ്ങളും മന്ദതിയിലാകുന്ന ഒരു അവസ്ഥ. ഇനി ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ. ഈസിയായി ഫോണിൽ സ്റ്റോറേജ് ഉണ്ടാക്കാം.
മെമ്മറി കാർഡ്
നിങ്ങളുടെ ഫോൺ എത്ര തന്നെ സ്റ്റോറേജ് വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും ഒരു ബാക്കപ്പ് എന്ന പോലെ ഫോണിൽ എക്സ്ട്രാ മെമ്മറി കാർഡ് വെക്കുന്നത് നല്ലതാണ്. എന്നാൽ ഇന്നത്തെ പല മുൻനിര ഫോണുകൾക്കും എക്സ്റ്റേണൽ മെമ്മറി കാർഡ് ഇടാനുള്ള സംവിധാനം ഇല്ല. എന്നാൽ ചില കമ്പനികൾ അതിപ്പോഴും വാഗ്ധാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഫോൺ ആണ് നിങ്ങളുടേതെങ്കിൽ ഇങ്ങനെ ചെയ്യുക. ശേഷം നിങ്ങൾക്ക് അത്യാവശ്യമായി വേണ്ട ഫോട്ടോകളും വീഡിയോകളും ഇതിലേക്ക് ഷെയർ ചെയ്ത് വെക്കുക.
അനാവശ്യ ആപ്പുകളും ഡാറ്റകളും ഒഴിവാക്കുക
പ്ലേ സ്റ്റോർ തുറന്ന് My Apps and Games സെലക്ട് ചെയ്യക. USED ടാബിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ഏറ്റവും കുറവ് ഉപയോഗിച്ച ആപ്പ് ഏതാണെന്ന് നോക്കുക. ശേഷം കുറവ് ഉപയോഗിക്കുന്ന അല്ലെങ്കിൽ ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യക. കൂടാതെ സെറ്റിങ്സിൽ പോയി സ്റ്റോറേജ് എടുക്കുക. അവയിൽ അനാവശ്യമായ ഡാറ്റകളും റിമൂവ് ചെയ്യുക.
ALSO READ: 6.49 ലക്ഷത്തിന് 25.75 കിലോമീറ്റര്‍ മൈലേജുള്ള കിടിലന്‍ വണ്ടി... ഇത് മാരുതിയുടെ സമ്മാനം; ഏതാണെന്നല്ലേ?
ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക
നിങ്ങളുടെ ഫോൺ എക്സ്റ്റേണൽ സ്റ്റോറേജ് വാഗ്ധാനം ചെയ്യുന്നില്ലയെങ്കിൽ Google ഫോട്ടോസ് അല്ലെങ്കിൽ ഡ്രോപ്പ്ബോക്സ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനം ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക. കൂടാതെ ഫോണിൽ Google Files ആപ്പ് സെലക്ട് ചെയ്ത് അവയിൽ ആവശ്യമില്ലാത്ത ലാർജ് ഫയലുകൾ ഡിലീറ്റ് ചെയ്യുക.
മീഡിയ ഫയലുകൾ
പാട്ടുകളും മറ്റും ഡൗൺ ലോഡ് ചെയ്ത് വെച്ച് കാണുന്നത് ഒഴിവാക്കുക. പകരം സ്‌പോട്ടിഫൈ അല്ലെങ്കിൽ ഗാന പോലുള്ള ആപ്പുകളിലൂടെ കേൾക്കാൻ ശ്രമിക്കുക. ഇത് ഫോണിൽ ഒര പരിധി വരെ ഫോണിൽ സ്റ്റോറേജ് ഉണ്ടാക്കാൻ സഹിയക്കും.
WhatsApp മീഡിയ ഈ രീതിയിൽ ആക്കുക
WhatsApp-ൽ പോയി Settings ൽ പോയി Storage എന്നതിൽ ക്ലിക്ക് ചെയ്യുക. ലാർജ് ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.അനാവശ്യ ചാറ്റ് മീഡിയയും ഗ്രൂപ്പ് മീഡിയയും ഡിലീറ്റ് ചെയ്ത് കളയുക.കൂടാതെ നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക. അപ്‌ഡേറ്റുകളിൽ പലപ്പോഴും സ്റ്റോറേജ് ഒപ്റ്റിമൈസേഷനുള്ള സാധ്യത ഉണ്ട്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിച്ച് ഫയലുകളും മീഡിയകളും അതിൽ സേവ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy