എന്ത് വില കൊടുത്തും ഫോൺ വാങ്ങുന്ന ചില ഗാഡ്ജറ്റ് ഭ്രാന്തൻമാർ ലോകത്തുണ്ട്. അവർക്ക് തങ്ങളുടെ ഫോണാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തു. അതിനായി എത്ര രൂപ ചിലവാക്കാനും അവർക്ക് മടിയില്ല. അത്തരത്തിൽ ലോകത്തിലെ ഏറ്റവും വിലയുള്ള 10 ഫോണുകളെ പറ്റിയാണ് പരിശോധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

10. വെർട്ട് സിഗ്‌നേച്ചർ കോബ്ര (The Vertu Signature Cobra) : വെർട്ട് സിഗ്‌നേച്ചർ കോബ്ര നമ്പർ 10 വിലയേറിയ ഫോണാണ്. വെർട്ട് സിഗ്നേച്ചർ കോബ്രയുടെ വില മൂന്ന് ലക്ഷം ഡോളറിലധികമാണ്.


9. ഗോൾഡ്‌വിഷ് റെവലൂഷൻ : മറ്റൊരു എക്‌സ്‌ക്ലൂസീവ് ഫോണാണിത്. ലോകത്ത് തന്നെ ആകെ 30 എണ്ണം മാത്രമെ ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളൂ .480,000 ഡോളറിലധികം വിലയുള്ള ഗോൾഡ്‌വിഷ് റെവലൂഷൻലോകത്തിലെ ഏറ്റവും ചെലവേറിയ ഒമ്പതാമത്തെ മൊബൈൽ ഫോണാണ്.


8. ഗ്രെസ്സോ ലാസ് വെഗാസ് ജാക്ക്‌പോട്ട് : ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഫോണാണിത്. സമീപകാലത്തെ ഏറ്റവും വിലയേറിയ ഫോണുകളിലൊന്നും ഇത് തന്നെ. .


7. ഗോൾഡ്‌വിച്ച് ലെ മില്യൺ : ഏഴാം സ്ഥാനത്താണ്  ഗോൾഡ്‌വിച്ച് ലെ മില്യൺ ഏകദേശം 1.3 മില്യൺ ഡോളറാണ് ഫോണിൻറെ വില. 


6. ഡയമണ്ട് ക്രിപ്റ്റോ സ്മാർട്ട് ഫോൺ(The Diamond crypto smartphone )-ഏറ്റവും വിലയേറിയ ആറാമത്തെ സ്‌മാർട്ട്‌ഫോണാണിത്. ഇതിന്റെ ബോഡി ഭൂരിഭാഗവും ഡയമണ്ട് കൊണ്ട് നിർമ്മിച്ചതാണ്. 1.3 മില്യൺ ഡോളറാണ് ഈ മൊബൈലിൻറെ വില.


5. iPhone 3G കിംഗ്സ് ബട്ടൺ : പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഐഫോൺ കിംഗ്സ്. ആപ്പിൾ പ്രോഡക്ടുകൾ വളരെ ചെലവേറിയതായിരിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം, അതുതന്നെയാണ് iPhone 3G സ്പെസിഫിക്കേഷനും. $2.5 മില്യൺ ആണ്. ഇതിൻറെ വില.


4. ഗോൾഡ് സ്റ്റിക്കർ ഐഫോൺ ത്രി ജീ സുപ്രീം(Goldstricker iPhone 3G supreme) : 3 മില്യൺ ഡോളറാണ് ആണ് ഫോണിൻറ വില ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ ഫോണാണ്.


3. ഐഫോൺ 4 ഡയമണ്ട് റോസ് എഡിഷൻ : ലോകത്തിലെ ഏറ്റവും ചെലവേറിയ ഫോൺ ബ്രാൻഡ് ഐഫോൺ ആയിരിക്കും. ഐഫോൺ 4 ഡയമണ്ട് റോസ് എഡിഷൻ 8 മില്യൺ ഡോളറാണ് വില.


2. iPhone 4S Elite Gold : ലോകത്തിലെ ഏറ്റവും ചെലവേറിയ മൊബൈലുകളുടെ പട്ടികയിൽ രണ്ടാമത്തേതാണിത്.  5 മില്യൺ ഡോളറാണ് ഇതിൻറെ വില.



1. ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് : ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ഫോണാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഫോണാണ്, ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക്. ഇതിന് 48.5 മില്യൺ ഡോളറാണ് വില.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക