New Delhi : പുതിയ ഐടി നയത്തിൽ (New IT Rules) കേന്ദ്ര സർക്കാരുമായിട്ടുള്ള പോരിനിടെ ട്വിറ്റർ പുതിയ പരാതി പരിഹാര ഓഫീസറെ നിയമിച്ചു. വിനയ് പ്രകാശിനെയാണ് ട്വിറ്റർ (Twitter) തങ്ങളുടെ പുതിയ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി (Twitter Resident Grivance Officer) നിയമിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് പുതിയ നിയമനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ ചുരുങ്ങിയ എട്ട് ആഴ്ചയെങ്കിലും എടുക്കുമെന്നാണ് ട്വിറ്റർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനത്തിന് സമയം നൽകിട്ടും അത് പാലിക്കാത്തതിനെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ ലൈസൺ ഓഫീസ് സ്ഥാപിക്കുന്നുള്ള തയ്യാറെടുപ്പിലാണെന്ന് ട്വിറ്റർ കോടതി അറിയിക്കുകയും ചെയ്തു.


ALSO READ : ട്വിറ്ററിന് രാജ്യത്ത് വിശ്വസ്യത നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാർ,ട്വിറ്റർ ഇന്ത്യ എം.ഡി ലോണി പോലീസ് സ്റ്റേഷനിൽ ഹാജരാവണം


കഴിഞ്ഞ മാസം അവസാനമായിരുന്നു ട്വിറ്റർ ഈ തസ്തികയിലേക്ക് ഒരു ഇടക്കാല ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. എന്നാൽ നിയമനം നടന്ന് ഒരാഴ്ച പിന്നീടുന്നതിന് മുമ്പേ അദ്ദേഹം പദവിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. ഇത് ട്വിറ്ററിന് മുകളിൽ വലിയ സമ്മർദമാകുകയും ചെയ്തു. 


മെയ് 25 മുതലാണ് കേന്ദ്ര സർക്കാർ പുതിയ ഐടി നിയമം പ്രബല്യത്തിൽ കൊണ്ടുവന്നത്. സമയ ബന്ധിതമായി ട്വിറ്റർ കേന്ദ്രത്തിന്റെ പുതിയ നയം പാലിക്കാതെ വന്നപ്പോൾ ട്വിറ്ററിനുള്ള നിയമ പരിരക്ഷ ഐടി മന്ത്രാലയം പിൻവലിച്ചിരുന്നു. 


ALSO READ : Twitter vs Central Government : ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്


ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.


ALSO READ : Twitter ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു, രാജി നിയമനം നടന്ന് ദിവസങ്ങൾക്കുള്ളിൽ


കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.