New Delhi : കേന്ദ്ര സർക്കാരും അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററും (Twitter) തമ്മിലുള്ള പോരിന് അടുത്ത് അധ്യായം തുറക്കുന്നു. ട്വിറ്ററിന്റെ ഇന്ത്യയിലെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചതാണ് പുതിയ പോരിന് വഴിവെച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നയം പ്രകാരമാണ് ട്വിറ്റർ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. എന്നാൽ നിയമിച്ച ദിവസങ്ങൾ മാത്രം കഴിയവെ ട്വിറ്ററിന്റെ പരാതി പരിഹാര ഉദ്യോഗസ്ഥൻ ധർമേന്ദ്ര ചാതൂർ ഇന്ന് തൽസ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.


ALSO READ : New Digital Rules : പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് Twitter ന് അന്ത്യാശാസനം നൽകി കേന്ദ്ര സർക്കാർ


എന്നാൽ ഇത് സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസമായിരുന്നു അമേരിക്കൻ സോഷ്യൽ മീഡിയ ഭീമിൻ ധർമേന്ദ്രയെ നിയമിക്കുന്നത്. 


കഴിഞ്ഞ മാസം മെയ് 25 മുതലാണ് കേന്ദ്ര സർക്കാർ പുതിയ ഐടി നിയമം പ്രബല്യത്തിൽ കൊണ്ടുവന്നത്. സമയ ബന്ധിതമായി ട്വിറ്റർ കേന്ദ്രത്തിന്റെ പുതിയ നയം പാലിക്കാതെ വന്നപ്പോൾ ട്വിറ്ററിനുള്ള നിയമ പരിരക്ഷ ഐടി മന്ത്രാലയം പിൻവലിച്ചിരുന്നു. 


ALSO READ : New Digital Rules : പുതിയ നിയമങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് സർക്കാരിനോട് Twitter


ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.


ALSO READ : Twitter vs Central Government : ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്


കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.