2022-ൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒന്ന് വെയിറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഒരു വമ്പൻ കാർ നിര തന്നെയാണ് പുതിയതായി ലോഞ്ച് ചെയ്യാനിരിക്കുന്നത്. ന്യൂ ജെൻ ബ്രെസ്സ മുതൽ 5 ഡോർ ജിംനി വരെ ഇക്കൂട്ടത്തിലുണ്ട്. അവയെ പറ്റി പരിശോധിക്കുകയാണ് ചുവടെ


COMMERCIAL BREAK
SCROLL TO CONTINUE READING

1. മാരുതി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് 


2022 ജൂണോ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വണ്ടിയാണിത്. മാരുതിയുടെ തന്നെ എർട്ടിഗയുടെ മുഖം മിനുക്കിയ പുത്തൻ പതിപ്പ് എന്ന് പറയാം. വണ്ടിയുടെ രൂപ മാറ്റങ്ങൾ ഇതിൻറെ മുൻവശത്ത് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ 1.5 എൽ പെട്രോൾ എഞ്ചിനിൽ തന്നെയായിരിക്കും കാർ വിപണിയിലെത്തുക. സിഎൻജി വേരിയൻറും ലഭ്യമായിരിക്കും.


2. മാരുതി XL6 ഫേസ്‌ലിഫ്റ്റ് 


എർട്ടിഗയുടെ പ്രീമിയം ട്വിൻ എന്ന് പറയാവുന്ന വണ്ടിയാണി.  2022 പകുതിയോടെ വണ്ടി വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് എക്‌സ്‌എൽ 6 എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും വണ്ടിയിലും. ഇതിനോടകം രൂപ മാറ്റം വരുത്തിയ എക്സ് എൽ 6 ൻറെ ടെസ്റ്റ് റൈഡ് ചിത്രങ്ങൾ പുറത്തായിരുന്നു.


3. ന്യൂ-ജെൻ മാരുതി വിറ്റാര ബ്രെസ്സ 


ഉടൻ തന്നെ ഒരു തലമുറ മാറ്റത്തിന് വിധേയമാകാൻ പോവുകയാണ് മാരുതി വിറ്റാര ബ്രെസ്സ. വരും മാസങ്ങളിൽ തന്നെ ഇത് പുറത്താവും. എക്സിറ്റീരിയർ ഇന്റീരിയർ ഡിസൈനുകളിലെല്ലാം തന്നെ വലിയ മാറ്റങ്ങളാണ് ബ്രസ്സയിൽ അവതരിപ്പിക്കുന്നത്. ധാരാളം പ്രീമിയം സവിശേഷതകളും വണ്ടിയിൽ ഉണ്ടായിരിക്കും. 1.5L പെട്രോൾ എഞ്ചിൻ തന്നെ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


4. മാരുതി സ്വിഫ്റ്റ് എസ്-സിഎൻജി 


മാരുതി സുസുക്കി അടുത്തിടെ ഡിസയർ സെഡാന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇനി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ CNG പതിപ്പ് സ്വിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ മോഡിൽ 113 Nm ടോർക്കും ഉം CNG മോഡിൽ 77.5 Nm ടോർക്കുമാണ് വണ്ടിയുടെ പവർ. ഡിസയർ S-CNG യുടെ അതേ 1.2L എഞ്ചിൻ തന്നെ മാരുതി സ്വിഫ്റ്റ് S-CNG-ക്കും ലഭിക്കും.



5. മാരുതി ബലേനോ 


സ്വിഫ്റ്റ് എസ്-സിഎൻജിയ്‌ക്കൊപ്പം, മാരുതി ബലേനോയുടെ സിഎൻജി പതിപ്പും പുറത്തിറക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.സാധാരണ ബലേനോയുടെ അതേ 1.2 എൽ പെട്രോൾ എഞ്ചിൻ  തന്നെയായിരിക്കും ഇതിൻറ വേരിയൻറ്.  കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.