വീണ്ടും മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
പത്തുകോടി പേർക്ക് വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ അനുമതി
ഡിജിറ്റൽ പണമിടപാട് സംവിധാനം വിപുലീകരിക്കാൻ പ്രമുഖ മസേജിങ് ആപ്പായ വാട്ട്‍സ്ആപ്പിന് അനുമതി . യുപിഐ സംവിധാനത്തിൽ ആറ് കോടി ഉപയോക്താക്കളെ കൂടി ഉൾപ്പെടുത്താൻ വാട്ട്‍സ് ആപ്പിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അനുമതി നൽകി . ഇതോട വാട്ട്സ്ആപ്പിന്റെ ഡിജിറ്റൽ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയർന്നു.
നിലവിൽ രാജ്യത്ത് വാട്ട്സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത് . പത്തുകോടി പേർക്ക് വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാട് നടത്താനാണ് അനുമതിയുള്ളത് . നവംബറിൽ സമാനമായ നിലയിൽ വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ കൂടുതൽ പേരെ അനുവദിച്ചിരുന്നു . രണ്ടുകോടിയിൽ നിന്ന് നാലുകോടിയായാണ് അന്ന് ഉയർത്തിയത് .
ഡിജിറ്റൽ പണമിടപാട് രംഗത്ത് വാട്ട്സ്ആപ്പിന് ഘട്ടം ഘട്ടമായാണ് എൻപിസിഐ അനുമതി നൽകുന്ന്ത . മത്സരരംഗത്ത് കമ്പനികൾ തമ്മിലുള്ള മോശം പ്രവണതകൾ ഒഴിവാക്കാനാണ് പുതിയ ഇടപെടൽ .
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ് . നമ്മുടെ കൂടുതൽ സന്ദേശങ്ങൾ നടക്കുന്നത് വാട്ട്സ്ആപ്പ് വഴിയാണ് . പുതുതായി പരിചയപ്പെടുന്നവരും അപരിചതരും ഇതിൽ ഉൾപെടും . ഇവർക്ക് വാട്ട്സ്ആപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്യണമായിരുന്നു . എന്നാൽ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നത്തിന് പരിഹാരമായി .
ഇനി മുതൽ ഒരാളുടെ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് അയക്കാന്‍ സാധിക്കും . ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ അവതരിപ്പിക്കുന്നത് .
വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6 ഫീച്ചറുകളും ഒരുങ്ങുന്നുണ്ട് . വോയിസ് മെസേജ് അയക്കുന്നതിനും മറ്റൊരാൾ അയച്ച വോയിസ് കേൾക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതാണ് പുതിയ അപ്ഡേറ്റ്.ഒരാൾ അയച്ച വോയിസ് മെസേജ് കേൾക്കണമെങ്കിൽ അയാളുടെ ചാറ്റ് ബോക്സിൽ തന്നെ നിൽക്കണമെന്നാണ് നിലവിലെ നിബന്ധന . എന്നാൽ ഇനി അതിന് മാറ്റം വരുന്നുണ്ട് . ഒരാളുടെ വോയിസ് മെസേജ് കേൾക്കുന്നതിനിടയിൽ തന്നെ മറ്റൊരാളുടെ ചാറ്റ് ബോക്സിൽ പോകാം .
വോയിസ് മെസേജ് റെക്കോഡ് ചെയ്യുന്നതിനിടയിൽ തെറ്റി പോയാൽ നമ്മൾ വീണ്ടും ആദ്യം മുതൽ വോയിസ് റെക്കോഡ് ചെയ്യണായിരുന്നു . എന്നാൽ പുതിയ അപ്ഡേറ്റിൽ റെക്കോഡ് ചെയ്യുന്നതിനിടയിൽ വെച്ച് നിറുത്താനും അത് കട്ട് ആവാതെ പുനഃരാരംഭിക്കാനും സാധിക്കും . റെക്കോഡിങ്ങിനിടെ സംശയമോ തടസമോ ഉണ്ടായാൽ ആദ്യം മുതൽ വീണ്ടും ചെയ്യേണ്ടതില്ല .
ശബ്ദസന്ദേശം തരംഗരൂപത്തിൽ ദൃശ്യമാവുന്ന സിസ്റ്റമാണ് മറ്റൊന്ന് . വോയിസ് കേൾക്കുമ്പോൾ തന്നെ ശബ്ദത്തിന്റെ തീവ്രത മനസിലാവും . ഒരാളുടെ സന്ദേശം കേൾക്കുന്നതിനിടയ്ക്കുവെച്ച് നിർത്തേണ്ടിവന്നാലോ ചാറ്റിന് പുറത്ത് പോയാലോ കേട്ടു നിർത്തുന്നിടത്തുനിന്ന് തന്നെ തുടർന്ന് കേൾക്കാൻ സാധിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...