പ്രണയിക്കുന്നവർ കാത്തിരുന്ന ആ ദിനം നാളെയാണ്. തങ്ങളുടെ പ്രണയം തുറന്നുപറയാൻ കാത്തിരിക്കുന്ന ദിനം. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കാൻ ഇതിലും നല്ല സമയം വേറൊന്നില്ല. വാലന്റൈൻസ് ദിനത്തിൽ തങ്ങളുടെ പ്രണയം നേരിട്ട് പറയാൻ ആ​ഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ചിലർക്ക് അങ്ങനെ നേരിട്ട് പറയാൻ സാധിച്ചെന്ന് വരില്ല. അങ്ങനെ വരുമ്പോൾ പ്രണയിക്കുന്നവരോട് ആശയവിനിമയം നടത്താൻ ഇന്ന് നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. വാട്സാപ്പ് ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോം. പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുന്നതിന് ആറ് പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് പുറത്തിറക്കിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. വാട്സാപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ അവതാറുകൾ സൃഷ്ടിക്കാൻ കഴിയും. ഇവ ഉപയോ​ഗിച്ച് നിങ്ങൾക്ക് പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കാനാകും.  


2. നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ചാറ്റുകൾ പിൻ ചാറ്റ് ഫംഗ്‌ഷന്റെ സഹായത്തോടെ ബുക്ക്‌മാർക്ക് ചെയ്യാൻ കഴിയും. 


3. ഇമോജിയിലൂടെ പ്രിയപ്പെട്ടവരുമായി നിങ്ങൾക്ക് ചാറ്റ് ചെയ്യാം. നിരവധി ഇമോജികൾ ഇന്ന് വാട്സാപ്പിൽ ലഭ്യമാണ്. ചാറ്റുകൾക്ക് പ്രതികരിക്കുന്നത് കൂടുതൽ ലളിതമാക്കുന്നതാണ് ഇമോജികൾ. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇമോജികൾ ഉപയോഗിക്കാം.


Also Read: Happy Kiss Day 2023: വാലന്റൈൻസ് വീക്കിലെ ഏഴാമത്തെ ദിവസം; കിസ് ഡേയെക്കുറിച്ച് അറിയാം


 


4. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് ഷെയർ ചെയ്യാൻ സാധിക്കും. ഈ ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ, ചിത്രങ്ങൾ, ടെക്‌സ്‌റ്റുകൾ, ശബ്‌ദങ്ങൾ, GIF എന്നിവ അയയ്‌ക്കാൻ കഴിയും. ഇവ 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും.


5. ശബ്ദ സന്ദേശങ്ങൾ: വാട്സാപ്പിന്റെ ഈ ഫീച്ചർ വഴി നിങ്ങൾക്ക് ഒരു വോയ്‌സ് മെസേജ് അയക്കുകയോ അവരുടെ ശബ്ദം കേൾക്കുകയോ ചെയ്യാം. റെക്കോർഡ് ചെയ്യുന്നതിനിടെ pause ചെയ്യാനും സാധിക്കും.


6. നിങ്ങളുടെ പ്രിയപ്പട്ടവർക്ക് മാത്രമായി ഒരു വ്യക്തി​ഗത നോട്ടിഫിക്കേഷൻ ടോൺ വെയ്കകാവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.