ന്യുഡൽഹി: വിപണിയിലെ മത്സരം കാരണം ടെലികോം കമ്പനികൾ നിരന്തരം ഒന്നിനൊന്ന് മെച്ചമുള്ള പദ്ധതികളാണ് ഉപഭോക്താവിനായി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകളിൽ‌ കമ്പനി വ്യത്യസ്തമായ അടിപൊളി ഓഫറുകളാണ്‌ അവതരിപ്പിക്കുന്നത്.  അത്‌ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും പഴയവരെ  നിലനിർത്തുന്നതിനും കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പ്ലാൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ പണത്തിൽ മികച്ച സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കുന്നത്. ഇതിൽ Data, Calling, SMS എന്നിവയുടെ മിശ്രിതമായ ഓഫർ ആണ് നൽകുന്നത്.   


Also Read: Good News: 198 രൂപയുടെ പ്ലാൻ പരിഷ്ക്കരിച്ച് BSNL, ലഭിക്കുന്നു കൂടുതൽ ഡാറ്റയും കാലാവധിയും


VI യും തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫറുകൾ വിളകുറവ് എന്നതിനൊപ്പം നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്.  VI യുടെ അത്തരം ചില പ്ലാനുകൾ  ഉപഭോക്താക്കൾക്ക് 9, 11, 15 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്നു.   വരു.. അത്തരം ചില പ്ലാനുകളെക്കുറിച്ച് നമുക്ക് അറിയാം..


249 രൂപയുടെ പ്ലാൻ


Vodafone Idea യുടെ 249 രൂപയുടെ പ്ലാനിൽ ദിനവും 1.5 ജിബി ഡാറ്റ ലഭ്യമാണ്. ഈ പ്ലാനിന്റെ വില ദിവസ കണക്ക് അനുസരിച്ച് വിഭജിച്ചിക്കുകയാണെങ്കിൽ പ്രതിദിനം 8.89 രൂപയാണ് ചെലവാകുന്നത്. വോയ്‌സ് കോളിംഗിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് ആണ് ലഭിക്കുന്നത്.  ഇതിനുപുറമെ ഈ പ്ലാനിൽ ദിവസവും 100 SMS ലഭ്യമാണ്. ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്.


Also Read: VI യുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ അറിയുമോ? ചെലവ് പ്രതിദിനം വെറും 9 രൂപയിലും താഴെ!


299 രൂപയുടെ പ്ലാൻ


299 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ വിളിക്കാം.  കൂടാതെ പ്രതിദിനം 4 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. കൂടാതെ ദിവസവും 100 എസ്എംഎസും നൽകുന്നു. ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്. 


ഇനി ഈ പ്ലാനിൽ ഒരു ദിവസം എത്ര രൂപയാകുമെന്ന് കണക്കാക്കുകയാണെങ്കിൽ ഒരു ദിവസം 10.67 രൂപയായിരിക്കും ചെലവാകുന്നത്.  വാരാന്ത്യ ഡാറ്റ റോൾ‌ഓവർ സൗകര്യവും പദ്ധതിയിൽ നൽകിയിട്ടുണ്ട്. ആഴ്‌ച മുഴുവൻ അവശേഷിക്കുന്ന ഡാറ്റയെല്ലാം വാരാന്ത്യങ്ങളിൽ ചെലവഴിക്കാൻ കഴിയും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ സംബന്ധിച്ച് Big News! മീറ്റിംഗിന് ശേഷമായിരിക്കും തീരുമാനം 


401 രൂപയുടെ പ്ലാൻ


വോഡഫോൺ ഐഡിയയുടെ (Vodafone Idea) ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇതിൽ 3 GB ഡാറ്റയോടൊപ്പം പ്രതിദിനം 16 GB അധികമായി ലഭിക്കും.  പ്ലാനിൽ പ്രതിദിനം 100 എസ്എംഎസിന്റെ ആനുകൂല്യവും ലഭിക്കും. ജിയോയുടെ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭ്യമാണ്. ആപ്പിൽ 1 വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, Vi Movies എന്നിവയിലേക്ക് ആക്സസ് ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾ ദിവസേന 14.31 രൂപ ചെലവാകും.


Vodafone-Idea യുടെ 398 രൂപയുടെ പ്ലാൻ


ഈ പ്ലാനിൽ ദിവസവും 3 GB ഡാറ്റ ലഭ്യമാകും.  പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇതിൽ പരിധിയില്ലാത്ത കോളുകളുടെ ആനുകൂല്യവും ലഭിക്കുന്നുണ്ട്.  ഇതോടൊപ്പം നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. Vi മൂവികളിലേക്കും ടിവിയിലേക്കുമുള്ള ആക്സസ് അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസേന 14.21 രൂപ ചെലവാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.