82 രൂപയ്ക്ക് വിഐ റീ ചാർജ് ചെയ്താൽ മതി: 299-ൻറെ സോണി ലിവ് ഫ്രീ ആയി കാണാം
നേരത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ ഒടിടി സേവനങ്ങൾ ജിയോയ്ക്കും എയർടെലിനും ഒപ്പം നൽകിയിരുന്നു, ഇത് നിർത്തലാക്കി
ന്യൂഡൽഹി: രണ്ട് മികച്ച ഓഫറുകളാണ് വോഡഫോൺ-ഐഡിയ വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് റീചാർജ് പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് 299 രൂപയുടെ SonyLIV OTT ആപ്പിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.പ്ലാനുകളിൽ 82 രൂപയും 698 രൂപയും ഉൾപ്പെടുന്നു.ഇതിൽ കോളിംഗിനൊപ്പം ഡാറ്റാ സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
എന്ത് കൊണ്ട് മികച്ച പ്ലാൻ
നേരത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ OTT സേവനങ്ങൾ ജിയോയ്ക്കും എയർടെലിനും ഒപ്പം നൽകിയിരുന്നു. എന്നാൽ ഇത് ഇടക്ക് വെച്ച് നിർത്തലാക്കി. എന്നാൽ വിഐ ഇപ്പോഴും സൗജന്യ സോണി ലിവ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് ഇത് മികച്ച പ്ലാനായാണ് വിലയിരുത്തുന്നത്.
82 രൂപ പ്ലാൻ
വോഡഫോൺ-ഐഡിയയുടെ 82 രൂപ പ്ലാനിൽ 4 ജിബി ഡാറ്റയാണ് നൽകുന്നത്. 14 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് SonyLIV-ന്റെ സൗജന്യ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. 28 ദിവസത്തേക്കാണ് സോണി ലിവ് കിട്ടുക. ഡാറ്റ വാലിഡിറ്റി 14 ദിവസമാണെങ്കിലും. അതായത് 4 ജിബി ഡാറ്റ 15 ദിവസത്തിനുള്ളിൽ ചെലവഴിക്കേണ്ടി വരും.
വോഡഫോൺ ഐഡിയ 698 രൂപ പ്ലാൻ
വിയുടെ 698 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിനൊപ്പം SonyLIV മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ഒരു വർഷത്തേക്ക് SonyLIV മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഡാറ്റാ സൗകര്യം 28 ദിവസത്തേക്ക് ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...