ചാർജറില്ലാതെ ആപ്പിൾ ഐഫോൺ വിറ്റതിന് ഉപഭോക്താവിന് 1000 ഡോളർ മുടക്കി ചാർജർ വാങ്ങി നൽകാൻ കോടതി ഉത്തരവ്. ബ്രസീലിയൻ ഉപഭോകതൃ കോടതി ജഡ്ജാണ് വിധി പ്രഖ്യാപിച്ചത്. $5,000 ബ്രസീലിയൻ റിയാൽ ആണ് പിഴയായി കോടതി വിധിച്ചത്. എകദേശം 1,075 ഡോളറാണിത്.  എന്നാൽ ഉപഭോക്താവിൻറെ മറ്റ് വിവരങ്ങൾ കോടതി പുറത്ത് വിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രസീലിലെ ഉപഭോക്തൃ കോഡ് (സിഡിസി) അനുസരിച്ച് സ്മാർട്ട്‌ഫോൺ പോലുള്ള ഉപകരണങ്ങൾക്കൊപ്പം നിർബന്ധമായും ഒരു ചാർജർ ഉൾപ്പെടുത്തണം. അനുബന്ധ ഉപകരണമെന്ന നിലയിൽ ഫോൺ ചാർജർ പ്രത്യേകം വിൽക്കാൻ തടസ്സമില്ല.  എന്നാൽ ഉപഭോക്താവിനെ കൊണ്ട് രണ്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന രീതിയെ കോടതി എതിർത്തു കൊണ്ടാണ് ആപ്പിളിനെതിരെ വിധി പുറപ്പെടുവിച്ചത്.


ALSO READ: ചിത്രങ്ങള്‍ കൊണ്ട് ഫോൺ സ്റ്റോറേജ് നിറയുന്നത് പ്രശ്നമാകുന്നോ...; ബാക്കപ്പ് ചെയ്യാം ഈ എളുപ്പവഴി വഴികളിലൂടെ!


നേരത്തെ 2020-ൽ തങ്ങളുടെ ബോക്സിൽ നിന്നും ആപ്പിൾ ചാർജർ നീക്കം ചെയ്തിരുന്നു. പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ ആണ് ഇതുവഴി കുറക്കുന്നത് എന്നാണ് ആപ്പിൾ ഇതിന് നൽകിയ വിശദീകരണം. ഓസ്‌ട്രേലിയയും നേരത്തെ ആപ്പിളിന് രണ്ട് മില്യൺ പിഴ ചുമത്തിയിരുന്നു. 2015 ഫെബ്രുവരി 2016 ഫെബ്രുവരി മാസങ്ങൾക്കിടയിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് 6.6 മില്യൺ ഡോളർ പിഴ അടയ്‌ക്കാൻ 2018-ൽ ഒരു ഓസ്‌ട്രേലിയൻ കോടതി ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു.


ALSO READ: Motorola Moto G52 : മോട്ടറോളയുടെ പുത്തൻ ഫോൺ മോട്ടോ ജി 52 ഉടൻ ഇന്ത്യയിലെത്തിയേക്കും; കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ


ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്‌തതിലുണ്ടായ സാങ്കേതിക തകരാർ രാജ്യത്ത് പല ഐഫോണുകളും ഐപാഡുകളും പ്രവർത്തനരഹിതമാക്കിയിരുന്നു. പലരും ഇതോടെ ഉപകരണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ