പെട്ടെന്ന് രാത്രിയിൽ ഒരു വന്യമൃഗത്തിനെ മുൻപിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ. സാധാരണ ആരാണെങ്കിലും ഞെട്ടി പോകുമെന്ന കാര്യത്തിൽ സംശയമില്ല. പേടിച്ച് ഒറ്റ ഒാട്ടത്തിന് സ്ഥലം വിടുന്നവരും കുറവല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതൊന്നുമല്ലാതെ സിംഹത്തിനെയും കയ്യിൽ പൊക്കി എടുത്ത് വേഗത്തിൽ നടന്നു പോകുന്ന ഒരു യുവതിയാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാര വിഷയം.  വെറും 10 സെക്കൻറ് മാത്രം വരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ്  പങ്ക് വെക്കുന്നത്. 


 



ഇത് കുവൈറ്റിൽ നിന്നുള്ള വീഡിയോ ആണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച പേജ് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഇടക്ക് സിംഹം കാലുകളും, കൈകളുമിട്ട് അടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 


ആനിമൽസ് പവർ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. 9041 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് പങ്ക് വെച്ചിട്ടുണ്ട്. ആ ലേഡി അടുത്ത വണ്ടർ വുമൺ മൂവിക്കായി ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് വീഡിയോ കണ്ട ഒരാൾ പങ്ക് വെച്ച കമൻറ് എന്നാൽ അത് അവരുടെ വളർത്ത് മൃഗമായിരിക്കാം എന്നും കമൻറുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.