വിരാട് കോലി അറിയിച്ച ആ സന്തോഷ വാർത്തയ്ക്കായിരുന്നു 2021ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്
കോലി ബോളിവുഡ് താരം അനുഷ്ക ശർമ ദമ്പതികൾക്ക് പെൺക്കുട്ടി ജനിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ ട്വീറ്റിനാണ് 2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്.
ന്യൂ ഡൽഹി : 2021 ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചതും റീട്വീറ്റ് ചെയ്തതുമായി ട്വീറ്റകൾ ഏതൊക്കെയാണെന്നുള്ള റിപ്പോർട്ട് പുറത്ത് വിട്ട് ട്വിറ്റർ (Twitter). ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) ജനുവരി ചെയ്ത ട്വീറ്റനാണ് ഈ വർഷം ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചരിക്കുന്നത്.
കോലി ബോളിവുഡ് താരം അനുഷ്ക ശർമ ദമ്പതികൾക്ക് പെൺക്കുട്ടി ജനിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ ട്വീറ്റിനാണ് 2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്. 5,38,200 ലൈക്കാണ് കോലി തന്റെ മകൾ വാമിക ജനിച്ച സന്തോഷ വാർത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റിന് ലഭിച്ചത്. 2020ലും കോലിയുടെ ട്വീറ്റിനായിരുന്നു ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരുന്നത്. അനുഷ്ക ഗർഭിണിയായി എന്നുള്ള കോലിയുടെ ട്വീറ്റിനായിരുന്നു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റ്.
ALSO READ : കോലി ടെസ്റ്റ് മാത്രം നോക്കിയാൽ മതി; രോഹിത് ശർമ ഇന്ത്യയുടെ ഏകദിന, T20 ക്യാപ്റ്റൻ
ഇതാണ് കോലിക്ക് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റ്
ALSO READ : T20 World Cup|വിരാട് കോലി എക്കാലത്തേയും മികച്ച നായകൻ; ഫേസ്ബുക്ക് കുറിപ്പുമായി എം ബി രാജേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഈ വർഷം ഏറ്റവും കൂടുതൽ സർക്കാരിന്റെ ട്വീറ്റിൽ റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെ കോവിഡ് 19 ദുരിതാശ്വാ നിധിയിലേക്ക് സംഭവന പ്രഖ്യാപിച്ചുകൊണ്ടുള്ള ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ പാറ്റ് കമൻസിന്റെ ട്വീറ്റാണ് ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. കമിൻസിന്റെ ട്വീറ്റിന് 1,14,000 റീട്വീറ്റാണ് ലഭിച്ചിരിക്കുന്നത്.
ഗാബായിലെ ചരിത്ര ടെസ്റ്റ് വിജയത്തിന് നരേന്ദ്ര മോദി ഇന്ത്യൻ ടീമിന് ആശംസ നേർന്നുകൊണ്ട് ചെയ്ത ട്വീറ്റിനാണ് സർക്കാർ തലത്തിൽ ഏറ്റവും കൂടുൽ ട്വീറ്റ് ലഭിച്ചത്.
#Covid19, #FarmersProtest, #TeamIndia, #Tokyo2020, #IPL2021, #IndVEng, #Diwali, #Master, #Bitcoin, #PermissionToDance എന്നീ ഹാഷ്ടാഗുകളാണ് 2021 ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത്. ട്വിറ്ററിന്റെ ഓൺലി ഓൺ ട്വിറ്റർ: ഗോൾഡൻ ട്വീറ്റ്സ് ഓഫ് 2021 ആണ് റിപ്പോർട്ട് പങ്കുവെച്ചിരിക്കുന്നത്. 2021 ജനുവരി ഒന്ന് മുതൽ 2021 നവംബർ 15 വരെയുള്ള കണക്ക് പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...